'മോദി ഒറ്റയ്ക്കല്ലേ?' - പ്രധാനമന്ത്രിയെ വിവാഹം കഴിക്കാന്‍ നാല്‍പ്പതുകാരിയുടെ സമരം

മോദി ഒറ്റയ്ക്കാണ്, അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അദ്ദേഹത്തെ ജോലികളില്‍ സഹായിക്കുന്നതിന് ആരെങ്കിലുമൊക്കെ വേണ്ടേ
'മോദി ഒറ്റയ്ക്കല്ലേ?' - പ്രധാനമന്ത്രിയെ വിവാഹം കഴിക്കാന്‍ നാല്‍പ്പതുകാരിയുടെ സമരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ജന്ദര്‍മന്ദറിനു മുന്നില്‍ നാല്‍പ്പതുകാരിയുടെ സമരം. ജയ്പുര്‍ സ്വദേശി ഓം ശാന്തി ശര്‍മയാണ് മോദിയെ വിവാഹം ചെയ്യാന്‍ സമരം ചെയ്യുന്നത്. 

മോദി ഒറ്റയ്ക്കാണ്, അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അദ്ദേഹത്തെ ജോലികളില്‍ സഹായിക്കുന്നതിന് ആരെങ്കിലുമൊക്കെ വേണ്ടേ-  ഇത് പറയുമ്പോള്‍ പലരും എന്നെ നോക്കി ചിരിക്കാറുണ്ടെന്നും ഓം ശാന്തി പറയുന്നു. 

മോദി തന്നെ കാണാന്‍ വരുന്ന ദിവസം സമരം തുടരുമെന്നാണ് അവര്‍ പറയുന്നത്. സെപ്റ്റംബര്‍ എട്ട് മുതലാണ് ഓം ശാന്തി സമരം തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com