ഇത് ഇന്ത്യയാണ്; ഈ വീഡിയോ കാണരുത്

മോഷണം ആരോപിച്ച് നൈജീരിയന്‍ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു - സൗത്ത് ഡല്‍ഹിയിലെ മാളവിയ നഗറിലായിരുന്നു സംഭവം
ഇത് ഇന്ത്യയാണ്; ഈ വീഡിയോ കാണരുത്

ന്യൂഡല്‍ഹി: മോഷണം ആരോപിച്ച് നൈജീരിയന്‍ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. നൈജീരിയന്‍ യുവാവിനെ ഡല്‍ഹിയില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങല്‍ എന്‍ഡി ടിവിയാണ് പുറത്ത് വിട്ടത്. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും മോഷണം നടത്തിയെന്നുമാണ് മര്‍ദ്ദിച്ചവര്‍
പറയുന്നത്.

രണ്ടാഴ്ച മുന്‍പ് സൗത്ത് ഡല്‍ഹിയിലെ മാളവിയ നഗറിലായിരുന്നു സംഭവം നടന്നത്. നൈജീരിയന്‍ യുവാവ് മോഷണം നടത്തിയശേഷം പടികള്‍ ഇറങ്ങിവരുകയായിരുന്നെന്നും നാട്ടുകാര്‍ പറുന്നു. അന്നേദിവസം അവിടെ മോഷണം നടന്നതായും മോഷണത്തിന് പിന്നില്‍ ഇയാളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇയാളെ ആള്‍ക്കൂട്ടം ക്രൂരമായാണ് മര്‍ദ്ദിക്കുന്നത്. പോസ്റ്റില്‍ കെട്ടിയിട്ട ശേഷം വടികള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. കരുണയ്ക്കായി യുവാവ് കേണപേക്ഷിച്ചെങ്കിലും ആള്‍ക്കൂട്ടം ചെവിക്കൊണ്ടില്ല. സംഭവത്തെ തുടര്‍ന്ന് അറസ്്റ്റിലായ ഇദ്ദേഹത്തെ ജയിലിലടച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com