എയിംസിലേക്ക് ബീഹാറികള്‍ തള്ളക്കയറുകയാണെന്ന് കേന്ദ്രമന്ത്രി; തിരിച്ചയക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഉപദേശം

എയിംസ് ആശുപത്രിയിലക്ക് ബീഹാറികള്‍ കൂട്ടമായി തള്ളിക്കയറുകയാണെന്ന് കേന്ദ്രമന്ത്രി അശ്വനി ചൗബെ - ഇവരെ ആശുപത്രിയില്‍ നിന്നും തിരിച്ചയക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം
എയിംസിലേക്ക് ബീഹാറികള്‍ തള്ളക്കയറുകയാണെന്ന് കേന്ദ്രമന്ത്രി; തിരിച്ചയക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഉപദേശം

പറ്റ്‌ന: എയിംസ് ആശുപത്രിയിലക്ക് ബീഹാറികള്‍ കൂട്ടമായി തള്ളിക്കയറുകയാണെന്ന് കേന്ദ്രമന്ത്രി അശ്വനി ചൗബെ. ഇന്ദ്രധനുഷ് ക്യാംപെയനിന്റെ ഭാഗമായി കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ബീഹാറികളെ ആശുപത്രിയില്‍ നിന്നും തിരിച്ചയക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ വിവാദപ്രസ്താവന വിരല്‍ ചൂണ്ടുന്നത് ബീഹാറിലെ ആരോഗ്യരംഗത്തെ അടിസ്ഥാന വികസനമില്ലെന്നതാണ്. അപൂര്‍വരോഗങ്ങള്‍ക്ക് ചികിത്സതേടിയെത്തുന്നവരാണ് എയിംസ് രോഗികളിലെ ഭൂരിഭാഗവും. എന്നാല്‍ ചെറിയ അസുഖം ബാധിച്ച് ചികിത്സ തേടി എത്തുന്നവരാണ് ബീഹാറികള്‍. ഈ സാഹചര്യത്തിലാണ് ചികിത്സ തേടി ഇവര്‍ എയിംസ് ആശുപത്രിയിലെത്തുന്നത്. 

കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്‍ഡിഎ പാളയത്തിലേക്ക് ചേക്കേറിയ നിതീഷ് കൂമാറിനെതിരെ രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തുകയാണ് ആര്‍ജെഡി. ബീഹാറികള്‍ക്ക എയിംസ് ആശുപത്രിയില്‍ ചികിത്സയില്ലെന്ന് പറയാന്‍ കേന്ദ്രമന്ത്രിക്ക് എന്തവകാശമെന്നാണ് ആര്‍ജെഡി ചോദിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയാണ് ആര്‍ജെഡി ചെയ്യുന്നതെന്നാണ് ജെഡിയു പറയുന്നത്. ആരോഗ്യരംഗത്ത് നീതിഷ് കുമാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനം മുന്നേറുകയാണെന്നും ചികിത്സയ്ക്കായി ഏത് ആശുപത്രി തിരഞ്ഞെടുക്കണമെന്നത് ആവരവരുടെ തീരുമാനമാണെന്നും ജെഡിയു നേതാക്കള്‍ പറയുന്നു. 

ബീഹാറിലെ ബക്‌സര്‍ മണ്ഡലത്തെയാണ് അശ്വനി ചൗബെ പ്രതിനിധികരിക്കുന്നത്. 2012ല്‍ ബീഹാറിലെ ആരോഗ്യമന്ത്രിയുമായിരുന്നു ചൗബെ. പണിമുടക്കുന്ന ഡോക്ടര്‍മാരുടെ കൈവെട്ടിമാറ്റണമെന്ന ചൗബെയുടെ പ്രതികരണവും വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com