വദ്രക്കെതിരെ വാര്‍ത്ത കൊടുത്തപ്പോള്‍ ഇത്രയ്ക്ക് ആക്രമണമില്ലായിരുന്നു; രോഹിണി സിങ്

താന്‍ ധീരയയാതുകൊണ്ടല്ല വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. സത്യംപറയലാണ് തന്റെ തൊഴിലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് - മാധ്യമ പ്രവര്‍ത്തകരെ കീഴ്‌പ്പെടുത്താനുള്ള അധികാരികളുടെ മാര്‍ഗ്ഗമാണ് അപമാനിക്കല്‍
വദ്രക്കെതിരെ വാര്‍ത്ത കൊടുത്തപ്പോള്‍ ഇത്രയ്ക്ക് ആക്രമണമില്ലായിരുന്നു; രോഹിണി സിങ്

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തുകയും അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് അമിത്ഭായി ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശകാരവര്‍ഷം. നേരത്തെ റോബര്‍ വദ്രക്കെതിര സാമ്പത്തിക ആരോപണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആളുകളുടെ ഭാഗത്തുനിന്നും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും രോഹിണി പറയുന്നു.മീറ്റിംഗുകളുടെ ലൊക്കേഷന്‍ ഇരുട്ടറകള്‍ പോലുള്ള കഫേകളിലേക്ക് മാറ്റുന്നതോ, വാട്‌സ് അപ്പ, ഫേസ്‌ടൈം ഓഡിയോ സന്ദേശങ്ങള്‍ മാത്രമേ ഇപ്പോള്‍ തരാന്‍ പറ്റൂ എന്നെന്നോ അന്ന് പറയില്ലായിരുന്നുവെന്നും രോഹിണി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപവാദ പ്രചരണവും ഇല്ലായിരുന്നുവെന്ന് അവര്‍ പറയുന്നു.

താന്‍ ധീരയയാതുകൊണ്ടല്ല വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. സത്യംപറയലാണ് തന്റെ തൊഴിലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. തന്റെ തൊഴില്‍ മാധ്യമപ്രവര്‍ത്തനമാണെന്നും രോഹിണി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു രോഹിണി തന്റെ പ്രതികരണം അറിയിച്ചത്.
മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ എന്തുചെയ്യണമെന്ന് സ്റ്റാറ്റസ് ഇടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, എനിക്കു വേണ്ടി മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ. എന്റെ പ്രഥമ ദൗത്യം സത്യം പറയുക എന്നാണ്. സര്‍ക്കാരിനെ ചോദ്യം ചെയ്യുക. എന്നാണെന്നും രോഹിണി പറയുന്നു.


മാധ്യമ പ്രവര്‍ത്തകരെ കീഴ്‌പ്പെടുത്താനുള്ള അധികാരികളുടെ മാര്‍ഗ്ഗമാണ് അപമാനിക്കല്‍. പ്രശ്‌സതനായ ഒരാള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, ഒളിപ്പിച്ച് വെക്കുന്നതാണ് വാര്‍ത്ത മറ്റെല്ലാം പരസ്യങ്ങളാണ്, മറ്റുള്ളവരുടെ കാര്യമെനിക്ക് അറിയില്ല, പക്ഷെ ഞാന്‍ അതു തന്നെ ചെയ്തു കൊണ്ടിരിക്കും. അതില്‍ നിന്നും ഞാന്‍ ഒരിക്കലും വ്യഥി ചലിക്കില്ലെന്നും രോഹിണി പറയുന്നു.തനിക്ക് ചുറ്റമുള്ള മാധ്യമ പ്രവര്‍ത്തനം ചെയ്യുന്നതിനേക്കാള്‍ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവര്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com