വിധവകളുടെ പുനര്‍വിവാഹത്തിന് സര്‍ക്കാര്‍ ധനസഹായം; രണ്ട് ലക്ഷം രൂപ വരെ നല്‍കും

പൊലീസ് സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി
വിധവകളുടെ പുനര്‍വിവാഹത്തിന് സര്‍ക്കാര്‍ ധനസഹായം; രണ്ട് ലക്ഷം രൂപ വരെ നല്‍കും

വിധവകളുടെ പുനര്‍വിവാഹത്തിന് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിനായി രണ്ട് ലക്ഷം രൂപ വരെ സഹായം നല്‍കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കുന്നത്. 

സ്ത്രീകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വിശദികരിക്കവെയായിരുന്നു മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ വരെ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 

ശൈശവ വിവാഹം, സ്ത്രീധനം ഉള്‍പ്പെടെയുള്ളവ തുടച്ചുനീക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും, സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും ശിവരാജ് സിങ് ചൗഹാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. 

മധ്യപ്രദേശ് പൊലീസ് സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുകൂടാതെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേ സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ അനുവദിക്കുകയും ചെയ്യും. 

ബലാത്സംഗ കുറ്റത്തിന് പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമം കൊണ്ടുവരും. പൂവാലന്മാര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com