അമിത് ഷായുടെ മകനെതിരായ ആരോപണം അടിസ്ഥാനരഹിതം; അന്വേഷണം ആവശ്യമില്ലെന്ന് രാജനാഥ്‌സിങ്

ആരോപണം അടിസ്ഥാന രഹിതമാണ്. അതുകൊണ്ട് തന്നെ അന്വേഷണം വേണ്ടതില്ല. ഇതെല്ലാം നിശ്ചിത സമയങ്ങള്‍ക്കുള്ളില്‍ മാത്രം ഉണ്ടാകുന്ന ആരോപണങ്ങളാണെന്നും രാജ്‌നാഥ് സിങ്
അമിത് ഷായുടെ മകനെതിരായ ആരോപണം അടിസ്ഥാനരഹിതം; അന്വേഷണം ആവശ്യമില്ലെന്ന് രാജനാഥ്‌സിങ്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ആരോപണം അടിസ്ഥാന രഹിതമാണ്. അതുകൊണ്ട് തന്നെ അന്വേഷണം വേണ്ടതില്ല. ഇതെല്ലാം നിശ്ചിത സമയങ്ങള്‍ക്കുള്ളില്‍ മാത്രം ഉണ്ടാകുന്ന ആരോപണങ്ങളാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. അതൊക്കെ ഒരു പ്രത്യേക സമയത്ത് മാത്രം ഉണ്ടാകുന്നതാണ്. ഇതിനൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും രാജ്‌നാഥ് പറഞ്ഞു. എന്‍ഐഎയുടെ പുതിയ ഹെഡ്ക്വാര്‍ട്ടര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍വെബ് പോര്‍ട്ടലായ ദ് വയര്‍ ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രസൈസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഈ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നു. എന്നാല്‍, 201516 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 80.5 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മോദി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഈ വര്‍ധനയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആരോപണങ്ങള്‍ ബിജെപിയും ജയ്ഷായും നിഷേധിച്ചു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com