ആര്‍എസ്എസ് സ്ത്രീവിരുദ്ധ സംഘടന; ശാഖകളില്‍ സ്ത്രീകളെ കണ്ടിട്ടുണ്ടോ? രാഹുല്‍

സ്ത്രീകള്‍ നിശബ്ദരായിരിക്കുന്നതാണ് ആര്‍എസ്എസിന് ഇഷ്ടം. സ്ത്രീകള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ആര്‍എസ്എസ് അവരെ നിശബ്ദരാക്കുമെന്നും രാഹുല്‍
ആര്‍എസ്എസ് സ്ത്രീവിരുദ്ധ സംഘടന; ശാഖകളില്‍ സ്ത്രീകളെ കണ്ടിട്ടുണ്ടോ? രാഹുല്‍

വഡോദര: ആര്‍എസ്എസ് സ്ത്രീവിരുദ്ധ സംഘടനയാണെന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ നിശബ്ദരായിരിക്കുന്നതാണ് ആര്‍എസ്എസിന് ഇഷ്ടം. സ്ത്രീകള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ആര്‍എസ്എസ് അവരെ നിശബ്ദരാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ പാര്‍ട്ടി പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

ബിജെപിയുടെ പ്രധാന സംഘടന ആര്‍എസ്എസ് ആണ്. അതില്‍ എത്ര വനിതാ അംഗങ്ങള്‍ ഉണ്ടെന്ന് അറിയാമോ? അവരുടെ ശാഖകളില്‍ ഷോര്‍ട്‌സ് ധരിച്ച ഒരു സ്ത്രീയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?  ഞാന്‍ ഇതുവരെ അങ്ങനെയൊരാളെ കണ്ടിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ ശാക്തീകരണത്തിനായി നടപടികളെടുക്കുമെന്ന് രാഹുല്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ ഇതൊക്കെയായിരിക്കും കോണ്‍ഗ്രസിന്റെ മുന്‍ഗണനകള്‍. നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് മോദി എന്നെങ്കിലും നിങ്ങളോടു ചോദിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ഗാന്ധി ആരാഞ്ഞു. 

തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നിങ്ങള്‍ സെല്‍ഫി എടുത്തു സന്തോഷിക്കുകയാണ്. എന്നാല്‍ ഈ സെല്‍ഫി ചൈനീസ് യുവാക്കള്‍ക്കാണ് സന്തോഷമുണ്ടാക്കുന്നത്. കാരണം ആ ഫോണ്‍ നിര്‍മിക്കുന്നത് ചൈനയിലാണ്. മോദിക്ക് ഇക്കാര്യത്തിലൊന്നും ഒരു ശ്രദ്ധയുമില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com