18 വയസില്‍ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗീക ബന്ധം ബലാത്സംഗം; അതിനെ അനുകൂലിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

15നും 18 വയസിനും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് പറയുന്ന നിയമം ഭരണഘടനാ വിരുദ്ധമാണ്‌
18 വയസില്‍ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗീക ബന്ധം ബലാത്സംഗം; അതിനെ അനുകൂലിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

18 വയസില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കുമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. പതിനഞ്ച് വസയിനും 18 വയസിനും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത് റേപ്പിന്റെ പരിധിയില്‍ വരില്ലെന്ന് പറയുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

സമ്മതത്തോടെയോ, ബലപ്രയോഗത്തിലൂടെയോ 18 വയസില്‍ താഴേ പ്രായമുള്ള ഭാര്യയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായ കുറ്റമാണെന്നാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഇതിനെതിരെ സംഭവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പെണ്‍കുട്ടിക്ക് പൊലീസില്‍ പരാതി നല്‍കാം. 

ഇന്ത്യന്‍ പീനല്‍ കോഡില്‍ 18 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗീക ബന്ധത്തിന് ഇരയാക്കിയാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നാണ് പറയുന്നത്. എന്നാല്‍ ഭാര്യയാണെങ്കില്‍ ശിക്ഷാര്‍ഹമല്ലെന്നായിരുന്നു ഇതുവരെയുള്ള നിയമം. എന്നാലിത് നിയമവിരുദ്ധമാണെന്നാണ് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. 

ശൈശവ വിവാഹം നിയമപ്രകാരം ഇന്ത്യയില്‍ കുറ്റമാണ്. എന്നാല്‍ 15 വയസ് മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ച് ലൈംഗീക ബന്ധത്തിന് ഇരയാക്കുന്നത് തെറ്റല്ല എന്നാണ് നിയമം നിശ്കര്‍ഷിച്ചിരുന്നത്. ഇതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഇന്‍ഡിപെന്‍ഡന്റ് തോട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com