2030ല്‍ മോദി ഇന്ത്യയിലേക്ക് ചന്ദ്രനെ പൂര്‍ണമായും എത്തിക്കും; രാഹുല്‍ ഗാന്ധി 

ഗുജറാത്തിലെ മോദിയുടെ പ്രസംഗത്തിനെ പരിഹസിച്ച് രാഹുലിന്റെ പരിഹാസം നിറഞ്ഞ മറുപടി. 
2030ല്‍ മോദി ഇന്ത്യയിലേക്ക് ചന്ദ്രനെ പൂര്‍ണമായും എത്തിക്കും; രാഹുല്‍ ഗാന്ധി 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്‌നങ്ങളുടെ കച്ചവടക്കാരനാണെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാര്‍ക്കായി 2030 ആകുമ്പോഴേക്കും ചന്ദ്രനെ കൊണ്ടുവന്നു തരുമെന്ന് മോദി പറയുമെന്നും രാഹുലിന്റെ പരിഹാസം. 

'2022 ല്‍ ഗുജറാത്തില്‍നിന്നും ദാരിദ്ര്യം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. ഇദ്ദേഹം തന്നെയാണ് 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിരുന്നത്. മോഡി ഇനിയെന്താണ് പറയാന്‍ പോകുന്നതെന്ന് ഞാന്‍ പറഞ്ഞു തരാം. 2025 ല്‍ എല്ലാ ഗുജറാത്തികള്‍ക്കും ചന്ദ്രനെ നല്‍കും. 2028 ല്‍ എല്ലാ വീട്ടിലും ചന്ദ്രനെ നല്‍കും. 2030 ല്‍ മോഡി ഇന്ത്യയിലേക്ക് ചന്ദ്രനെ പൂര്‍ണമായും എത്തിക്കും' ഗുജറാത്തിലെ മോദിയുടെ പ്രസംഗത്തിന് മറുപടിയായാണ് രാഹുലിന്റെ പരിഹാസം നിറഞ്ഞ മറുപടി. 

അമിത് ഷായുടെ മകന്റെ അഴിമതിയെ കുറിച്ച് നിങ്ങള്‍ക്കെന്തു പറയാനുണ്ടെന്ന് സീന്യൂസ് മാധ്യമപ്രവര്‍ത്തകനോട് തിരിച്ച് ചോദിച്ച് രാഹുല്‍ ഇന്നലെ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഹുല്‍ ഗാന്ധിയും ബിജെപി നേതാക്കളും തമ്മിലുള്ള വാക്ക് പോര് തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com