കശ്മീരില്‍ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടി; രണ്ട് ഭീകരവാദികളെ വധിച്ചു

ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്
കശ്മീരില്‍ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടി; രണ്ട് ഭീകരവാദികളെ വധിച്ചു

കശ്മീരിലെ ബന്ദിപൂര്‍ മേഖലയില്‍ വീണ്ടും സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരവാദികളെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 

ബന്ദിപൂറിലെ ഹജിന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍. ഇവിടെ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഈ പ്രദേശം വളയുകയായിരുന്നു. 

തീവ്രവാദികള്‍ ഒളിച്ചു കഴിഞ്ഞിരുന്ന വീടിനടുത്തേക്ക് സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തിയതോടെ തീവ്രവാദികള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com