സംസാരിച്ചാല്‍ മാത്രം പോര, പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് വേണ്ടത്; പരിഹാസവുമായി മായാവതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th October 2017 08:54 AM |
Last Updated: 12th October 2017 08:54 AM | A+A A- |

ലഖ്‌നൗ: സംസാരിക്കുക മാത്രം ചെയ്യുന്ന പ്രധാനമന്ത്രിയെ അല്ല, പ്രവര്‍ത്തിക്കുക കൂടി ചെയ്യുന്ന നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്ന് ബിഎസ്പി നേതാവ് മായാവതി. സംസാരിക്കുന്ന പ്രധാനമന്ത്രിയെ ബിജെപി രാജ്യത്തിന് നല്‍കിയെന്ന അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ചായിരുന്നു മായാവതിയുടെ പ്രതികരണം.
വിലക്കയറ്റം തടയുന്നതിലും, തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിലും, ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലും പൂര്‍ണ പരാജയമാണ് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനെ പോലെ നിഷ്‌ക്രിയമാണ് യുപിയില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരുമെന്ന് മായാവതി ആരോപിക്കുന്നു.
എതിര്‍ ശബ്ദങ്ങളെ തല്ലി കിടത്തിയതിന് ശേഷം സംസാരിക്കുന്ന പ്രധാനമന്ത്രിയെ നല്‍കിയെന്നാണ് ബിജെപിയുടെ വാദം. ആത്മഗതം പറയുന്ന പ്രധാനമന്ത്രിയേയും, പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഉപയോഗിച്ച് സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു നേതാവിനേയുമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും മായാവതി പരിഹസിക്കുന്നു.