ആറ് മണിക്ക് ശാഖയിലെത്താനും പരിശീലനം നടത്താനും സ്ത്രീകള്‍ക്കാവില്ല; ആര്‍എസ്എസ് ശാഖയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തിന്റെ കാരണം ഇതാണ്‌

രാവിലെ ആറ് മണിക്ക് ശാഖയിലെ യോഗങ്ങളില്‍ പങ്കെടുക്കണം. കഠിനമായ ആയുധ പരിശീലനങ്ങളാണ് അംഗങ്ങള്‍ക്കുള്ളത്
ആറ് മണിക്ക് ശാഖയിലെത്താനും പരിശീലനം നടത്താനും സ്ത്രീകള്‍ക്കാവില്ല; ആര്‍എസ്എസ് ശാഖയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്തിന്റെ കാരണം ഇതാണ്‌

ആര്‍എസ്എസ് ശാഖകളില്‍ സ്ത്രീകളെ കണ്ടിട്ടുണ്ടോ എന്ന രാഹുലിന്റെ ചോദ്യത്തിന് ആര്‍എസ്എസിന്റെ മറുപടി. രാവിലെ എത്തി കഠിനമായ പരിശീലനത്തില്‍ പങ്കെടുക്കുക ഉള്‍പ്പെടെയുള്ള ചിട്ടകള്‍ പാലിക്കാന്‍ സാധിക്കാത്തതിനാലാണ് സ്ത്രീകളെ ശാഖയില്‍ ഉള്‍പ്പെടുത്താത്തത് എന്നാണ് ആര്‍എസ്എസിന്റെ പ്രതികരണം. 

രാവിലെ ആറ് മണിക്ക് ശാഖയിലെ യോഗങ്ങളില്‍ പങ്കെടുക്കണം. കഠിനമായ ആയുധ പരിശീലനങ്ങളാണ് അംഗങ്ങള്‍ക്കുള്ളത്. ഇത് സ്ത്രീകള്‍ക്ക് ഇണങ്ങാത്തതിനാലാണ് അവരെ ശാഖയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതെന്നാണ് ആര്‍എസ്എസിലുള്ളവരെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആര്‍എസ്എസ് സ്ത്രീ വിരുദ്ധ സംഘടനയാണെന്ന രാഹുലിന്റെ പരാമര്‍ശം വന്നതിന് പിന്നാലെയാണ് ശാഖയില്‍ സ്ത്രീ സാന്നിധ്യമില്ലാത്തതില്‍ ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നും വിശദീകരണം വരുന്നത്. എന്നാല്‍ പുരുഷന്മാരുടെ ഹോക്കി കളി കാണാന്‍ പോയി അതിനിടയില്‍ സ്ത്രീ കളിക്കാരിയെ കണ്ടെത്താന്‍ ശ്രമിക്കുന്നത് പോലെയാണ് രാഹുലിന്റെ പ്രതികരണം എന്നായിരുന്നു ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദയുടെ പരിഹാസം. 

പുരുഷന്മാര്‍ മാത്രമാണ് ആര്‍എസ്എസ് ശാഖകളില്‍ പ്രവര്‍ത്തിക്കുന്നത്. അവരിലൂടെ കുടുംബവുമായി ശാഖ ബന്ധം വയ്ക്കുന്നു. ആര്‍എസ്എസിന്റെ മറ്റെല്ലാ വിഭാഗങ്ങളിലും സ്ത്രീകള്‍ക്ക് അംഗത്വമുണ്ട്. ശാഖയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും, കഠിനമായ പരിശീലനവും, സമയവുമെല്ലാം സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാകും എന്ന് വിലയിരുത്തിയാണ് ഇതിന് തയ്യാറാവാത്തതെന്നും അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com