ചൈനക്ക് വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കയില്‍ ഇന്ത്യയുടെ വിമാനത്താവള പദ്ധതി; തന്ത്രപ്രധാനമായ ഹമ്പന്‍ത്തോട്ടയില്‍ സാന്നിധ്യം ഉറപ്പിക്കുക ലക്ഷ്യം

29 കോടി ഡോളര്‍ ചെലവ് വരുന്ന പദ്ധതിയില്‍ 70 ശതമാനം നിക്ഷേപം നടത്താനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. 40 വര്‍ഷത്തെ പാട്ടത്തിന് കരാര്‍ ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.
ചൈനക്ക് വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കയില്‍ ഇന്ത്യയുടെ വിമാനത്താവള പദ്ധതി; തന്ത്രപ്രധാനമായ ഹമ്പന്‍ത്തോട്ടയില്‍ സാന്നിധ്യം ഉറപ്പിക്കുക ലക്ഷ്യം

കൊളംബൊ:ചൈനയ്ക്ക് ഭീഷണി ഉയര്‍ത്തി ശ്രീലങ്കയില്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം കൈയാളാന്‍ ഇന്ത്യ ശ്രമം നടത്തുന്നു. ശ്രീലങ്കയുടെ തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന് സമീപം തന്ത്രപ്രധാനമായ ഹമ്പന്‍ത്തോട്ട തുറമുഖത്തിന് അരികില്‍ നഷ്ടത്തില്‍ ഓടുന്ന മട്ടാല വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. നിലവില്‍ ഏറ്റവും തിരക്കേറിയ സീ റൂട്ടിന് സമീപമുളള ഹമ്പന്‍ത്തോട്ട തുറമുഖത്തിന്റെ നിയന്ത്രണം ചൈനയുടെ കൈവശമാണ്. മേഖലയില്‍ വലിയ നിക്ഷേപം നടത്തി സാന്നിധ്യം വര്‍ധിപ്പിക്കാനുളള ശ്രമത്തിലുമാണ് ചൈന. ചൈനയുടെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യറ്റിവില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇത്തരത്തില്‍ മേഖലയില്‍ ചൈന ഉയര്‍ത്തുന്ന സുരക്ഷാഭീഷണിയും വ്യാപാര വാണിജ്യരംഗത്തെ ഹബന്‍ത്തോട്ടയുടെ പ്രാധാന്യവും ഉള്‍കൊണ്ടാണ് ഇന്ത്യയും മേഖലയില്‍ കണ്ണുവെയ്ക്കുന്നത്. ഹബന്‍ത്തോട്ട മേഖലയുടെ വികസനത്തിന് മറ്റു ബദല്‍ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ ശീലങ്കന്‍ സര്‍ക്കാര്‍ തേടി വരുകയാണ്. ഇത് മുന്നില്‍ കണ്ടാണ് തന്ത്രപ്രധാനമായ മട്ടാല വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഇന്ത്യ ശ്രീലങ്കന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് പുറമേ മറ്റു വികസനപ്രവര്‍ത്തനങ്ങളിലും ഇന്ത്യക്ക് താല്പര്യമുണ്ട്. 29 കോടി ഡോളര്‍ ചെലവ് വരുന്ന പദ്ധതിയില്‍ 70 ശതമാനം നിക്ഷേപം നടത്താനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. 40 വര്‍ഷത്തെ പാട്ടത്തിന് കരാര്‍ ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. 

25 കോടി ഡോളര്‍ ചെലവഴിച്ചാണ് ഹമ്പന്‍ത്തോട്ട തുറമുഖം നിര്‍മ്മിച്ചത്. 90 വര്‍ഷത്തെ പാട്ടത്തിനാണ് തുറമുഖത്തിന്റെ നിയന്ത്രണാവകാശം ചൈന നേടിയത്. 15000 ഏക്കറിലേക്ക് വ്യാപിപ്പിക്കുന്ന നിലയിലേക്ക് ഇന്‍വെസ്റ്റ്‌മെന്റ് സോണിനെ വിപൂലപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാല്‍ ഇതിന് പ്രദേശവാസികളുടെ എതിര്‍പ്പ് നേരിടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com