ബിജെപിക്ക് ഇതാണ് പറ്റിയ സമയം; സോളാര്‍ ദേശീയ തലത്തില്‍ ആയുധമാക്കാന്‍ ബിജെപി

സോളാര്‍ അഴിമതിയില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയിക്കണം. കേരളത്തില്‍ ഇടത് വലത് മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ് നടക്കുന്നത്
ബിജെപിക്ക് ഇതാണ് പറ്റിയ സമയം; സോളാര്‍ ദേശീയ തലത്തില്‍ ആയുധമാക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: സോളാര്‍ ദേശീയ തലത്തില്‍ ആയുധമാക്കാന്‍ ബിജെപി ഒരുങ്ങുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ അഴിമതി ആരോപണം അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇക്കാര്യമുന്നയിച്ച്  ദേശീയ നേതാക്കള്‍ രംഗത്തെത്തി. കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ പറ്റിയ സമയമാണിതെന്നും അന്വേഷണം ആവശ്യപ്പെട്ട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു

കേരളത്തിലെ ഇടതു-വലതുമുന്നണികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഉന്നയിച്ചത്. സോളാര്‍ അഴിമതിയില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കേരളത്തില്‍ ഇടത് വലത് മുന്നണികളുടെ അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ് നടക്കുന്നത്്. ഇതിന് മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍  സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. കര്‍ണടാകത്തില്‍ കോണ്‍ഗ്രസിന്റെ ചാര്‍ജ്ജ് വേണുഗോപാലിനാണ്. സോളാര്‍ കേസില്‍ വേണുഗോപാലിനെതിരെ ലൈംഗികപീഡനകേസ് ഉയര്‍ന്ന സാഹചര്യത്തില്‍ സദാചാരത്ത കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നാണ് കര്‍ണാടകയിലെ ബിജെപി വക്താവും എംഎല്‍എയുമായ സുരേഷ് കുമാര്‍ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും വേണുഗോപാലിനെ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേണുഗോപാലിനെതിരെ മഹിളാ മോര്‍ച്ചാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സരിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാത്രമല്ല, സിപിഎം നേതാക്കള്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യവും അന്വേഷണത്തില്‍ പരിശോധിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ നിലപാട്. സോളാര്‍ സമരം അവസാനിപ്പിക്കാന്‍ സിപിഎമ്മും യുഡിഎഫും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് തുറന്നു പറയണമെന്നും വിവിധ മാനങ്ങളുള്ള സോളാര്‍ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നുമായിരുന്നു കുമ്മനം അഭിപ്രായപ്പെട്ടിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com