മകന്റെ കമ്പനിക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് അമിത് ഷാ

ജയ്ഷാ അഴിമതി നടത്തിയിട്ടില്ല, സൗജന്യങ്ങളും സ്വീകരിച്ചിട്ടില്ല. എല്ലാ ഇടപാടുകളും സുതാര്യവും ബാങ്ക് വഴിയുമായിരുന്നുവെന്നും വഴിവിട്ട് ഒരു സഹായവും ലഭിച്ചിട്ടില്ലൈന്നും അമിത്ഷാ
മകന്റെ കമ്പനിക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മകന്‍ ജയ് ഷായ്‌ക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ജയ്ഷാ അഴിമതി നടത്തിയിട്ടില്ല, സൗജന്യങ്ങളും സ്വീകരിച്ചിട്ടില്ല. എല്ലാ ഇടപാടുകളും സുതാര്യവും ബാങ്ക് വഴിയുമായിരുന്നുവെന്നും വഴിവിട്ട് ഒരു സഹായവും ലഭിച്ചിട്ടില്ലൈന്നും അമിത്ഷാ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. മകനെതിരെ ആരോപണം ഉയര്‍ന്ന ശേഷം ഇതാദ്യമായാണ് അമിത് ഷായുടെ പ്രതികരണം. സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. 80 കോടിയുടെ വരുമാനമുണ്ടായെങ്കിലും കമ്പനി അപ്പോഴും നഷ്ടത്തിലായിരുന്നു. അതുകൊണ്ടാണ് കമ്പനി അടുച്ചുപൂട്ടിയത. ഇപ്പോഴത്തെ ആരോപണം ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെ്ങ്കില്‍ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ഇന്നലെ നിലപാട് വ്യക്തമാക്കിയതോടെയാണ് അമിത് ഷായുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.,

ഓണ്‍ലൈന്‍ മാദ്ധ്യമസ്ഥാപനമായ ദ വയര്‍ ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിള്‍ എന്റര്‍െ്രെപസസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വരുമാനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്.2014 - 15 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 80.5 കോടി രൂപയായി ഉയര്‍ന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. വെബ്‌പോര്‍ട്ടിലിനെതിരെ അമിത് ഷായുടെ മകന്‍ ജെയ് ഷാ നൂറ് കോടി രൂപയുടെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com