വാട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്ത് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

വിഷാദരോഗത്തിനടിമയായ പെണ്‍കുട്ടി വലപ്പോഴും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.
സായി ദുര്‍ഗാ മോണിക്ക
സായി ദുര്‍ഗാ മോണിക്ക

ഹൈദരാബാദ്:  'സന്തോഷമായിരിക്കാന്‍ ഞാന്‍ ഭയക്കുന്നു,  എന്തുകൊണ്ടാണ് ഞാന്‍ സന്തോഷത്തോടെ ഇരിക്കുന്നത് ആളുകള്‍ ഇഷ്ടപ്പെടാത്തതെന്ന് എനിക്കറിയില്ല. ജീവിതത്തിലെ ഓരോ നിമിഷവും മോശമാവുകയാണ്. എല്ലാത്തില്‍ നിന്നും മോചനം നേടി ഈ നശിച്ച ജീവിതത്തില്‍ നിന്നും ഞാന്‍ പോവുകയാണ്'. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് സായി ദുര്‍ഗാ മോണിക്ക(19) എന്ന പെണ്‍കുട്ടി എഴുതിയ വരികളാണിവ. വാട്‌സ്ആപില്‍ ഇങ്ങനെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്താണ് ദുര്‍ഗ തൂങ്ങി മരിച്ചത്. 

അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായിരുന്ന സായി ദുര്‍ഗ വിഷാദത്തിന് അടിമയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. വീട്ടിലുണ്ടാകുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ പോലും പെണ്‍കുട്ടിയെ വിഷമിപ്പിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് പലപ്പോഴും വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നതായും അടുപ്പക്കാര്‍ പറഞ്ഞു.

സ്മാര്‍ട്ട് ഫോണിലും സോഷ്യല്‍ മീഡിയയിലുമായിരുന്നു സായി ദുര്‍ഗ അധിക സമയവും ചിലവിട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് അമ്മയുമായി വീട്ടില്‍ പലപ്പോഴും വഴക്കിട്ടിരുന്നു. ആത്മഹത്യ ചെയ്ത ദിവസവും ഇക്കാര്യം പറഞ്ഞ് വീട്ടില്‍ വഴക്ക് നടന്നിരുന്നു. പിന്നീട് പുറത്തേക്കു പോയ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും തിരികെ എത്തിയപ്പോള്‍ സായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com