താജ്മഹല്‍ സുന്ദരം; താന്‍ പറഞ്ഞത് അങ്ങനെയല്ലെന്ന് സംഗീത് സോം

താന്‍ താജ്മഹലിനെതിരായി  സംസാരിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് സംഗീത് സോം -  ഇന്ത്യയുടെ സുന്ദരമായ പൈതൃകമാണ് താജ്മഹല്‍
താജ്മഹല്‍ സുന്ദരം; താന്‍ പറഞ്ഞത് അങ്ങനെയല്ലെന്ന് സംഗീത് സോം

ന്യൂഡല്‍ഹി: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് പറഞ്ഞതിന് പിന്നാലെ നിലപാട് മാറ്റി ബിജെപി നേതാവ് സംഗീത് സോം. താന്‍ താജ്മഹലിനെതിരായി  സംസാരിച്ചിട്ടില്ല. ഇന്ത്യയുടെ സുന്ദരമായ പൈതൃകമാണ് താജ്മഹല്‍. എന്നാല്‍ ഇത് പണിതത് മുഗളന്‍മാരാണെന്ന ചരിത്ര വസ്തുത അംഗീകരിക്കാനാകില്ലെന്നും സംഗീത് സോം പറയുന്നു.

താജ്മഹല്‍ രാജ്യദ്രോഹികളാണെങ്കില്‍ ചെങ്കോട്ടയും ഹൈദരബാദ് ഹൗസും പണിതത് രാജ്യദ്രോഹികളാണ്. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് പ്രധാനമന്ത്രി ഉപേക്ഷിക്കുമോ? വിദേശ പ്രതിനിധികള്‍ രാജ്യത്തെത്തുമ്പോള്‍ ഹൈദരബാദ് ഹൗസിലെ സ്വീകരണം ഒഴിവാക്കുമോ? താജ് മഹല്‍ കാണാനെത്തുന്ന വിദേശികളെ വിലക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യവുമായി എഐഎംഐഎം മേധാവി ഒവൈസി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സോമിന്റെ വിശദീകരണം. 


താജ്മഹലിനെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വിനോദ സഞ്ചാര പത്രികയില്‍നിന്നു നീക്കം ചെയ്തിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് സോം രംഗത്തെത്തിയത്. താജ് മഹലിന്റെ നിര്‍മാതാവ് സ്വന്തം പിതാവിനെ ജയിലിലടച്ചവനാണ്. ഹിന്ദുക്കളെ തുടച്ചു നീക്കാന്‍ ആഗ്രഹിച്ചു. ഇത്തരം ആളുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കില്‍ അത് സങ്കടമാണ്. ഈ ചരിത്രം ഞങ്ങള്‍ മാറ്റുമെന്നുമെന്നായിരുന്നു പരാമര്‍ശങ്ങള്‍.

നേരത്തേ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും താജ് മഹലിനെതിരെ രംഗത്തുവന്നിരുന്നു. താജിന് ഇന്ത്യയുടെ സംസ്‌കാരമോ പാരമ്പര്യമോ ആയി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു പരാമര്‍ശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com