താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന് ബിജെപി നേതാവ് വിനയ് കത്യാര്‍ 

തേജോ മഹാലയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രം മുഗള്‍ രാജാവായ ഷാജഹാന്‍ തകര്‍ത്തു
താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന് ബിജെപി നേതാവ് വിനയ് കത്യാര്‍ 

ലകനൗ:താജ് മഹല്‍ വിവാദം പുകയുന്നതിന് ഇടയില്‍ വീണ്ടും വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന പരാമര്‍ശവുമായി ബിജെപി നേതാവ് രംഗത്ത്. താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്ന വിവാദ പരാമര്‍ശമാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ വിനയ് കത്യാര്‍ നടത്തിയിരിക്കുന്നത്. തേജോ മഹാലയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രം മുഗള്‍ രാജാവായ ഷാജഹാന്‍ തകര്‍ക്കുകയും , ആ സ്ഥാനത്ത് താജ്മഹല്‍ പണികഴിപ്പിക്കുകയും ആയിരുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് കത്യാര്‍ ആരോപിച്ചു.
 
കഴിഞ്ഞ ദിവസം ബിജെപി നേതാവ് സംഗീത് സോം ആണ് താജ്മഹലുമായി ബന്ധപ്പെട്ട വിവാദത്തിന് തിരികൊളുത്തിയത്. താജ്മഹല്‍ ഇന്ത്യന്‍ പൈതൃകത്തിന് കളങ്കമാണ് എന്നായിരുന്നു സംഗീത് സോമിന്റെ വിദ്വേഷ പരാമര്‍ശം. രാജ്യദ്രോഹികളാണ് താജ് മഹല്‍ പണികഴിപ്പിച്ചത് എന്നത് ഉള്‍പ്പെടെയുളള വിവാദ പരാമര്‍ശങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ആയിരുന്നു. തുടര്‍ന്ന് സംഗീത് സോമിന്് മറുപടിയുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നു. ഇന്ത്യക്കാരന്റെ ചോരയും വിയര്‍പ്പും കൊണ്ടാണ് താജ്മഹല്‍ പണികഴിപ്പിച്ചത് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന് പരോക്ഷ വിമര്‍ശനവുമായി വിനയ് കത്യാര്‍ രംഗത്തുവന്നത്. ചരിത്രം ആവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എങ്കിലും യോഗി ആദിത്യനാഥ് തയ്യാറാകണമെന്ന് വിനയ് കത്യാര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com