വൈ ദിസ് കൊലവെരിക്ക് മറുപടി; കോണ്‍ഗ്രസിന്റെ തോല്‍വികളെണ്ണി മോക്കാ മോക്കായുമായി ബിജെപി

വൈ ദിസ് കൊലവെരി പാട്ടിന്റെ വരികള്‍ മാറ്റിയായിരുന്നു കോണ്‍ഗ്രസ് ബിജെപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സ്‌കോര്‍ ചെയ്തത്
വൈ ദിസ് കൊലവെരിക്ക് മറുപടി; കോണ്‍ഗ്രസിന്റെ തോല്‍വികളെണ്ണി മോക്കാ മോക്കായുമായി ബിജെപി

തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗുജറാത്തില്‍ ബിജെപി, കോണ്‍ഗ്രസ് പോര്‍വിളികള്‍ തുടങ്ങി കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം മൂര്‍ച്ഛിക്കുന്നത്. 

2015 ലോക കപ്പില്‍ ചിര വൈരികളാണ് ഇന്ത്യ-പാക് മത്സരത്തിന് ആവേശം പകരാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇറക്കിയ പരസ്യം കടമെടുത്താണ് ബിജെപി കോണ്‍ഗ്രസിന് മറുപടി നല്‍കുന്നത്. 

2002ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് മുതലുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വികള്‍ കാട്ടിയാണ് മോക്കാ മോക്കാ പരസ്യം ബിജെപി ആയുധമാക്കുന്നത്. ബിജെപി നേതാവ് വിജയ് ചൗതയ്വാല ട്വീറ്റ് ചെയ്തതിന് പിന്നാലെ തന്നെ ബിജെപിയുടെ മോക്കാ മോക്കാ വേര്‍ഷ്യന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

നേരത്തെ വൈ ദിസ് കൊലവെരി പാട്ടിന്റെ വരികള്‍ മാറ്റിയായിരുന്നു കോണ്‍ഗ്രസ് ബിജെപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സ്‌കോര്‍ ചെയ്തത്. അതിന് പിന്നാലെയാണ് മോക്കാ മോക്കയുമായി ബിജെപി എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com