സൈനികര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം;സാറ്റലൈറ്റ് നിരക്കുകള്‍ കുറച്ചു

സൈനികര്‍ക്ക് കുടുംബാംഗങ്ങളുമായി ഒരു മിനിറ്റിന് ഒരു രൂപ എന്നനിലയില്‍ സംസാരിക്കാം
സൈനികര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം;സാറ്റലൈറ്റ് നിരക്കുകള്‍ കുറച്ചു

ന്യൂഡല്‍ഹി : സൈനിക, അര്‍ദ്ധ സൈനിക വിഭാഗത്തില്‍ പെട്ടവര്‍ക്ക് ദീപാവലി സമ്മാനമായി കോള്‍ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍. തങ്ങളുടെ പ്രിയപ്പെട്ടവരുമായി പരിധിയില്ലാതെ സംസാരിക്കാന്‍ സൈനികരുടെ ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണിന്റെ നിരക്കുകളാണ് കുറച്ചത്. ഇനി മുതല്‍   തങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരു മിനിറ്റിന് ഒരു രൂപ എന്ന നിലയില്‍ സൈനികര്‍ക്ക്  സംസാരിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ടെലകോം മന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കി.

നേരത്തെ സാറ്റലൈറ്റ് ഫോണ്‍ വിളിയ്ക്ക് മാസം തോറും 500 രൂപയും ഒരു മിനിറ്റിന് അഞ്ച് രൂപ വീതവും നല്‍കണമായിരുന്നു. എന്നാല്‍ ഇത് സൈനികര്‍ക്ക് അധിക ഭാരമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.  കോള്‍ നിരക്കുകള്‍ കുറച്ചതിനൊപ്പം മാസം തോറും വാടകയിനത്തില്‍ നല്‍കേണ്ട 500 രൂപയും എടുത്തുകളഞ്ഞു. നാളെ മുതല്‍ പദ്ധതി ആരംഭിക്കും. പദ്ധതി കേന്ദ്രസര്‍ക്കാരിന് 3മുതല്‍ 4 കോടി വരെ അധിക ബാധ്യത വരുത്തുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com