രാമനും സീതയും ലക്ഷ്മണനും വന്നിറങ്ങിയത് സര്‍ക്കാര്‍ ഹെലികോപ്ടറില്‍, തൊഴുകൈകളോടെ മുഖ്യനും ഗവര്‍ണറും

രാവണനെ പരാജയപ്പെടുത്തി തിരിച്ചെത്തിയ രാമനേയും സീതയേയും ലക്ഷമണനേയും തിരികെ അയോധ്യയിലേക്ക് സ്വീകരിക്കുന്നതിനെ പുനര്‍സൃഷ്ടിക്കുകയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
രാമനും സീതയും ലക്ഷ്മണനും വന്നിറങ്ങിയത് സര്‍ക്കാര്‍ ഹെലികോപ്ടറില്‍, തൊഴുകൈകളോടെ മുഖ്യനും ഗവര്‍ണറും

അയോധ്യ: രാമനും സീതയും മറ്റ് കഥാപാത്രങ്ങളായി വേഷം കെട്ടിയവര്‍ വന്നിറങ്ങിയത് സര്‍ക്കാര്‍ വക ഹെലികോപ്റ്ററില്‍. മുഖ്യമന്ത്രിയും ഗവര്‍ണറും ഇവരെ തൊഴുകൈകളോടെ സ്വീകരിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദീപാവലി ആഘോഷങ്ങള്‍ ഇങ്ങനെയായിരുന്നു. 

സരയൂ നദിയുടെ തീരത്തായിരുന്നു ഹെലികോപ്റ്ററില്‍ അവര്‍ വന്നിറങ്ങിയത്. രാവണനെ പരാജയപ്പെടുത്തി തിരിച്ചെത്തിയ രാമനേയും സീതയേയും ലക്ഷമണനേയും തിരികെ അയോധ്യയിലേക്ക് സ്വീകരിക്കുന്നതിനെ പുനര്‍സൃഷ്ടിക്കുകയായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 

ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ഇവരെ മുഖ്യമന്ത്രിയും ഗവര്‍ണറും, മറ്റ് മന്ത്രിമാരും ചേര്‍ന്ന് 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്തിന് സമീപം നിര്‍മിച്ച സ്റ്റേജിലേക്ക് ആനയിച്ചു. 2019ലെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദു വോട്ടുകള്‍ കൈക്കലാക്കുന്നതിനായാണ് ഇത്തരം പരിപാടികളെന്ന് വിലയിരുത്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. 

ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് 1.75 ലക്ഷം രൂപ ചിലവാക്കി ചിരാത് വിളക്കായിരുന്നു നദീ തീരത്ത് തെളിയിച്ചിരുന്നത്. ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com