രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോപ്പുലാരിറ്റി വ്യാജമെന്ന് ആക്ഷേപം; പരിഹാസവുമായി സ്മൃതി ഇറാനി

റഷ്യ, ഇന്‍ഡോനേഷ്യ, കസാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്യുന്നു എന്ന് സ്മൃതി ഇറാനിയുടെ ട്വിറ്റര്‍ പരിഹാസം 
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോപ്പുലാരിറ്റി വ്യാജമെന്ന് ആക്ഷേപം; പരിഹാസവുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോപ്പുലാരിറ്റി വ്യാജമാണെന്ന ആക്ഷേപം ഉയരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എന്ന പേരിലുളള ട്വിറ്റര്‍ അക്കൗണ്ടിന്റെ ഫോളോവേഴ്‌സ് പട്ടിക വ്യാജമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. റഷ്യ, ഇന്‍ഡോനേഷ്യ, കസാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുളള ട്വിറ്റര്‍  ഫോളോവേഴ്‌സാണ് ഇതില്‍ അധികമെന്നാണ് ചില കോണുകളില്‍ നിന്നും ഉയരുന്ന ആരോപണം. ഇതിന് പിന്നാലെയാണ് റഷ്യ, ഇന്‍ഡോനേഷ്യ, കസാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്യുന്നു എന്ന സ്മൃതി ഇറാനിയുടെ ട്വിറ്റര്‍ പരിഹാസം. 

അമേരിക്കയും പാക്കിസ്ഥാനുമായുളള ബന്ധം മെച്ചപ്പെടുത്താനുളള  ശ്രമം ആരംഭിച്ചതായുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനുളള മറുപടിക്ക് ലഭിച്ച സ്വീകാര്യതയാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പോപ്പുലാരിറ്റി ഉയര്‍ന്നതായുളള വാര്‍ത്തകള്‍ക്ക് പിന്നില്‍. ട്രംപിനെ വീണ്ടും ആലിംഗനം ചെയ്യാന്‍ മോദിക്ക് സമയമായി എന്ന തരതിലുളള രാഹുല്‍ ഗാന്ധിയുടെ ട്വിറ്റാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. 20000 റീട്വിറ്റാണ് ഇതിന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിലെ രാഹുല്‍ ഗാന്ധിയുടെ പൊപ്പുലാരിറ്റി സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ ഡിജിറ്റല്‍ പ്രചരണം വ്യാപിപ്പിക്കാന്‍ ഡേറ്റാ വിശകലന സ്ഥാപനമായ ക്രേംബ്രിഡ്ജ് ആനാലിറ്റിക്കയുമായി കോണ്‍ഗ്രസ് സഹകരിക്കുന്നതായുളള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com