യുപിഎസര്‍ക്കാര്‍ ഗുജറാത്തിനെ തളര്‍ത്താന്‍ ശ്രമിച്ചുവെന്ന് നരേന്ദ്രമോദിയുടെ പരോക്ഷ വിമര്‍ശനം 

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുന്‍ കേന്ദ്രസര്‍ക്കാര്‍ ശത്രു സമാനമായ നിലപാട് സ്വീകരിച്ചു
യുപിഎസര്‍ക്കാര്‍ ഗുജറാത്തിനെ തളര്‍ത്താന്‍ ശ്രമിച്ചുവെന്ന് നരേന്ദ്രമോദിയുടെ പരോക്ഷ വിമര്‍ശനം 

അഹമ്മദാബാദ്: മുന്‍ കേന്ദ്രസര്‍ക്കാര്‍ വികസനത്തിന് എതിരായിരുന്നുവെന്ന് കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവവികാസങ്ങള്‍ ചൂണ്ടികാണിച്ചാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാര്‍ ശത്രു സമാനമായ നിലപാടാണ് സ്വീകരിച്ചത്. വികസനകാര്യത്തില്‍ ഗുജറാത്തിനെ മാറ്റി നില്‍ത്തുന്ന സമീപമാണ് അവര്‍ കൈക്കൊണ്ടതെന്നും കോണ്‍ഗ്രസിന്റെ പേര് പറയാതെ പ്രധാനമന്ത്രി നരേന്ദമോദി വിമര്‍ശിച്ചു. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയതോടെ സ്ഥിതിഗതികള്‍ മാറി. കഴിഞ്ഞ മൂന്നുവര്‍ഷം ഗുജറാത്തിന്റെ വികസനത്തിന് വലിയ ഊന്നലാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്നാംതവണ ഗുജറാത്തില്‍ എത്തിയ നരേന്ദ്രമോദി ഭാവ്‌നഗറില്‍ രാജ്യത്തെ ആദ്യഫെറി സര്‍വീസ് ഉദ്ഘാടനം ചെയ്യവേയാണ് കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 

1960 മുതല്‍ പരിഗണനയിലുളള പദ്ധതി  മുന്‍ കേന്ദ്രസര്‍ക്കാരുകളുടെ കാലത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. 615 കോടി രൂപ ചെലവിട്ട് ആരംഭിച്ച ഫെറി സര്‍വീസ് ജലഗതാഗതരംഗത്ത് പുതിയ ദിശാബോധം നല്‍കും. ദഹേജിനെ ഗോഹയുമായി ബന്ധിപ്പിക്കുന്ന ഫെറി സര്‍വീസ് യാത്രാസമയം ഗണ്യമായി കുറയ്്ക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.റോഡ് മാര്‍ഗ്ഗം 310 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥാനത്ത് ഫെറി സര്‍വീസ് മുഖാന്തിരം 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയെന്നതാണ് സവിശേഷത. പുതിയ ഒരു ഇന്ത്യക്കായുളള ഗതാഗത സംവിധാനം രൂപികരിക്കുന്നതിനുളള അക്ഷീണ പ്രയത്‌നത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com