രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് നിറയെ വ്യാജന്‍മാര്‍? വെബ് റോബോട്ടുകളുടെ കളിയെന്ന് എഎന്‍ഐ

വെബ് റോബോര്‍ട്ടുകളായിരിക്കാം രാഹുലിന്റെ ട്വീറ്റുകള്‍ കൂട്ടത്തോടെ റീട്വീറ്റ് ചെയ്തിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് നിറയെ വ്യാജന്‍മാര്‍? വെബ് റോബോട്ടുകളുടെ കളിയെന്ന് എഎന്‍ഐ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണമെല്ലാം ചൂടുപിടിക്കുന്നതിനിടയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് രാഹുലിന്റെ ട്വിറ്ററിലെ കുതിപ്പ്. ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ലക്ഷങ്ങളുടെ വര്‍ധനവുണ്ടായത് കോണ്‍ഗ്രസ് ആയുധമാക്കുമ്പോള്‍, കൃത്രിമമായി, ഫേക്ക് അക്കൗണ്ടുകളിലൂടെ കോണ്‍ഗ്രസ് ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിയതായാണ് ബിജെപിയുടെ ആരോപണം. 

വെബ് റോബോര്‍ട്ടുകളായിരിക്കാം രാഹുലിന്റെ ട്വീറ്റുകള്‍ കൂട്ടത്തോടെ റീട്വീറ്റ് ചെയ്തിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത്, മോദിജി ട്രംപിന് മറ്റൊരു ആലിംഗനം കൂടി വേണ്ടി വരുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. 

മോദിയെ പരിഹസിച്ചുള്ള രാഹുലിന്റെ ട്വീറ്റ് 30,000 തവണ റീട്വീറ്റ് ചെയ്യപ്പെടുകയും, 22,000 പേര്‍ ലൈക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചില അക്കൗണ്ടുക രാഹുലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും, അവര്‍ മറ്റൊന്നും ട്വീറ്റ് ചെയ്തിട്ടില്ലെന്നുമാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

2017 ജൂലൈ വരെ 24.93 ലക്ഷം പേരാണ് രാഹുലിനെ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നത്. എന്നാല്‍ സെപ്തംബറായതോടെ ഇത് 34 ലക്ഷമായി. ഒക്ടോബര്‍ മാസത്തില്‍ രാഹുലിനെ ഫോളോ ചെയ്തിരിക്കുന്ന അക്കൗണ്ടുകളില്‍ ഭൂരിഭാഗം വ്യാജമാണെന്നാണ് ബിജെപിയുടെ ആരോപണം. ഈ അക്കൗണ്ടുകളെല്ലാം ഒക്ടോബര്‍ മാസത്തില്‍ ക്രീയേറ്റ് ചെയ്തിരിക്കുന്നവയാണെന്നും അവര്‍ പറയുന്നു. ഇങ്ങനെയുള്ള ചില അക്കൗണ്ട് വിവരങ്ങല്‍ സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

@TimothyPranitha
@RahulSa52560751
@aman_deep232
@JAIHIND29616723
@UdayKum24350398
@BallabhGopi
@Sagaryellewar1
@ShilpaDubey14
@bhaskarblhnp
@krthikraja2
@PARMARPRAKASHB2
@Amritpa35930690
@UgaleNilkanth
@RAMSUSHEELPATE4
@yrujhybakyazrd1
@Blue94254974
@JAKIRHU88600730
@Bharatc31192969 
@Abhishe81906860
@Sarfara95344514 
@Chandu00581619
@AJAJAY708
@MANISHK70963532 
@GauravK21834789 
@Babamynuddin0 
@GayatriSepta 
@9122surajverma 
@mohdarb4669100 
@Ranjith82741143 
@Akshious0422 
@ravi65349766 
@ashishsahara1 
@GargoteSudam 
@MunduiyaAmanraj
@marzanpatel 
@Push1115 
@AheadRafi 
@Vishnu77885906 
@Shahruk33440681
@SatnamS44514418 
@Rah_ll73
@91_904
@AryanCh39764867 
@JitenDr62874588 
@ZettaAhlgren 
 @SuufiyaanJeyla1 
@NimishaBansal9 
@Kulvind90152342 
@SanjibBhoi4 
@Mahendr81821663 
@bachsai67 
@Raj76717534 
@KafilAlam4 
@bosco87396081 
@AnandKu11831472 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com