ജിഎസ്ടി ജബ്ബാര്‍ സിങ് ടാക്‌സ്; മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ജയ്ഷായുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി 
ജിഎസ്ടി ജബ്ബാര്‍ സിങ് ടാക്‌സ്; മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജിഎസ്ടി വ്യാപാരികളെ ദോഷകരമായി ബാധിച്ചു. ഇതിന് പരിഹാരം ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് നടപ്പിലാക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 
500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിയെയും രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍  വിമര്‍ശിച്ചു.

നോട്ടു അസാധുവാക്കിയശേഷമുളള ആദ്യ രണ്ട് ദിനങ്ങളില്‍ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അമിത് ഷായുടെ മകന്‍ ജയ്ഷായുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ജയ്ഷാ  വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതികള്‍ പരാജയമായിരുന്നുവെന്ന് വ്യക്തമായതായും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഗാന്ധിനഗറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച നവസര്‍ജന്‍ ജനദേശ് മഹാസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com