അതിര്‍ത്തി കടന്നുളള തീവ്രവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം;ഇന്ത്യ അമേരിക്ക സംയുക്ത പ്രസ്താവന

തീവ്രവാദം ഉല്‍പ്പാദിപ്പിക്കുന്ന സങ്കേതങ്ങള്‍ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം
അതിര്‍ത്തി കടന്നുളള തീവ്രവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം;ഇന്ത്യ അമേരിക്ക സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുളള തീവ്രവാദം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ അമേരിക്ക സംയുക്ത പ്രസ്താവന. തീവ്രവാദം ഉല്‍പ്പാദിപ്പിക്കുന്ന സങ്കേതങ്ങള്‍ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടീലേഴ്‌സണും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ നടന്ന തീവ്രവാദ ആക്രമണങ്ങള്‍ പാക്കിസ്ഥാന്‍ തീവ്രവാദികളുടെ സുരക്ഷിത താവളമാണ് എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് സുഷമാ സ്വരാജ് കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. നിരവധി തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി മാറിയ പാക്കിസ്ഥാന്റെ സ്ഥിരതയ്ക്ക് ഇത് തടസമാണെന്ന് റെക്‌സ് ടീലേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com