തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോദി; കടുത്ത നടപടിയെടുക്കും

ഉപഭോക്തൃ സംരക്ഷണത്തിനാണ് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തെറ്റായ പരസ്യത്തെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ കൊണ്ടുവരുമെന്നും മോദി
തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോദി; കടുത്ത നടപടിയെടുക്കും

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നവര്‍ക്കെതിരേ ശക്തമായി നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപഭോക്തൃ സംരക്ഷണത്തിനാണ് ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തെറ്റായ പരസ്യത്തെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. 

പരസ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം കൊണ്ടുവരാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റുദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ കുടത്ത നടപടിയായിരിക്കും സ്വീകരിക്കുക. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയായിരിക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കുക. പുതിയ നിയമം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് 1986 ന് പകരമായിട്ടാണ് പുതിയ നിയമം കൊണ്ടുവരിക. 

ജിഎസ്ടി കൊണ്ടുവന്നത് രാജ്യത്ത് പുതിയ വ്യാവസായിക സംസ്‌കാരം രൂപപ്പെടാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞത് കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിപ്പിക്കാന്‍ കാരണമായെന്നും പാവപ്പെട്ടവര്‍ക്കും ഇടത്തരം ഉപഭോക്താക്കള്‍ക്കും ജിഎസ്ടി ഗുണം ചെയ്‌തെന്നും മോദി. 24 രാജ്യങ്ങള്‍ പങ്കെടുത്ത ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com