നോട്ടുനിരോധനം മോദി നിര്‍മ്മിത ദുരന്തം, ജിഎസ്ടി നികുതി ഭീകരതയുടെ സുനാമി,  ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ എല്ലാം തകരുന്നുവെന്ന് രാഹുല്‍ ഗാന്ധി
നോട്ടുനിരോധനം മോദി നിര്‍മ്മിത ദുരന്തം, ജിഎസ്ടി നികുതി ഭീകരതയുടെ സുനാമി,  ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : നോട്ടുനിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ മോദി നിര്‍മ്മിത ദുരന്തമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജിഎസ്ടി നികുതി ഭീകരതയുടെ സുനാമിയാണ് സൃഷ്ടിച്ചത്. 

മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ എല്ലാം തകരുകയാണ്. വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യക്ക് ശക്തമായ വീക്ഷണ രേഖയാണ് ആവശ്യം. എന്നാല്‍ അത് ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അടുത്തിടെ ജിഎസ്ടിയെ ഗബ്ബാര്‍ സിങ് ടാക്‌സിനോട് രാഹുല്‍ ഗാന്ധി ഉപമിച്ചത് ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ പരിഷ്‌ക്കരണ നടപടികളെ കുറ്റപ്പെടുത്തി വീണ്ടും രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com