ഗുജറാത്തില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് നിതീഷ് കുമാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th October 2017 05:44 PM |
Last Updated: 28th October 2017 05:44 PM | A+A A- |

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ബിജെപിയുമായി സഖ്യത്തിനില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
ഗുജറാത്തില്‍ തങ്ങള്‍ക്ക് പരമ്പരാഗതമായ സീറ്റുകളുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ഗുജറാത്തിലെ ഡെജിയു നേതാവ് കെസി ത്യാഗി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ആരുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിക്കും. പാര്‍ട്ടി ദേശീയ തലത്തില്‍ മാത്രമാണ് എന്‍ഡിഎയുടെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഇലക്ഷനില്‍ അഞ്ചിടത്ത് മത്സരിച്ച ജെഡിയു ഒരു സീറ്റില്‍ മാത്രമാണ്‌വിജയിച്ചത്. രണ്ട് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 14നും ആണ്. ബിജെപിയ്‌ക്കെതിരെ വിശാല സഖ്യത്തിന് രൂപം നല്‍കിയ നിതീഷ് കുമാര്‍ കഴിഞ്ഞ ജൂലായിലാണ് ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് ബിജെപി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായത്