സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അമിത് ഷായുടെ ഗതിവരും;  രാഹുലിന് മുന്നറിയിപ്പുമായി ഹാര്‍ദിക് പട്ടേല്‍

നവംബര്‍ മൂന്നിനു മുന്‍പ് നിലപാടറിയിച്ചില്ലെങ്കില്‍ സൂറത്തിലെ റാലിക്കിടെ അമിത് ഷാ നേരിട്ട അതേ അവസ്ഥ തന്നെ കോണ്‍ഗ്രസിനും നേരിടേണ്ടിവരും
സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അമിത് ഷായുടെ ഗതിവരും;  രാഹുലിന് മുന്നറിയിപ്പുമായി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിക്കുന്ന വിശാല സഖ്യത്തില്‍ ഹാര്‍ദിക് പട്ടേലും പങ്കാളിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പട്ടേല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണം എന്ന മുന്നറിയുപ്പുമായി ഹാര്‍ദിക് പട്ടേല്‍. സംവരണ വിഷയത്തില്‍ വ്യക്തമായ നിലപാട് കോണ്‍ഗ്രസ് പറയണമെന്ന് ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. 

നവംബര്‍ മൂന്നിനു മുന്‍പ് നിലപാടറിയിച്ചില്ലെങ്കില്‍ സൂറത്തിലെ റാലിക്കിടെ അമിത് ഷാ നേരിട്ട അതേ അവസ്ഥ തന്നെ കോണ്‍ഗ്രസിനും നേരിടേണ്ടിവരും,ഹാര്‍ദിപ് പറഞ്ഞു. 

നവംബര്‍ മൂന്നിന് ഗുജറാത്തില്‍ വീണ്ടും സന്ദര്‍ശനത്തിനെത്തുന്ന ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹാര്‍ദിക് പട്ടേലും വേദി പങ്കിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പട്ടേല്‍ വിഭാഗത്തിന് സംവരണം വേണം എന്ന വിഷയത്തില്‍ കോണ്‍ഗഗ്രസ് ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. 

ഗുജറാത്തില്‍ പട്ടേല്‍ വിഭാഗത്തിന് വലിയ സ്വാധീനമാണുള്ളത്. ഈ സ്വാധീനം ഉപയോഗപ്പെടുത്തിയാണ് ബിജെപി സൗരാഷ്ട്രാ മേഖലയില്‍ തുടര്‍ച്ചയായി ജയിച്ചുവന്നിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല എന്ന് ആരോപിച്ചാണ് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേലുകള്‍ പ്രക്ഷോഭം ആരംഭിച്ചത്. 

അനുനയിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും ഹാര്‍ദിക് വഴങ്ങിയിരുന്നില്ല. ബിജെപി സര്‍തക്കാരിനെ ഏതുവഴിയും താഴെയിറക്കാതെ തനിക്ക് വിശ്രമമില്ലെന്ന് ഹാര്‍ദിക് പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com