കാഞ്ച ഐലയ്യയെ വീട്ടുതടങ്കലിലാക്കി

വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാനായിരുന്നു  പൊലീസിന്റെ നടപടി
കാഞ്ച ഐലയ്യയെ വീട്ടുതടങ്കലിലാക്കി

ഹൈദരാബാദ്: പ്രമുഖ ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയെ ശനിയാഴ്ച അധികൃതര്‍ വീട്ടുതടങ്കലിലാക്കി. വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാനായിരുന്നു  പൊലീസിന്റെ നടപടി. 

സമ്മേളനത്തിന് അനുമതിയില്ലെന്നും ഇതില്‍ പെങ്കടുക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നു  
ഹൈദരാബാദ് തര്‍നാക പൊലീസ് അദ്ദേഹത്തോട് പറയുകയായിരുന്നു.

'വൈശ്യര്‍ സാമൂഹിക കൊള്ളക്കാര്‍' എന്ന പുസ്തകത്തിന്റെ പേരില്‍ ആര്യവൈശ്യസമുദായം കാഞ്ച ഐലയ്യക്കെതിരെ വലിയ പ്രതിഷേധത്തിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. 

എന്നാല്‍, പുസ്തകം നിേരാധിക്കാനുള്ള ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീടിനു മുന്നില്‍ തടിച്ചുകൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com