പട്ടേലിനെ കുറിച്ച് ആ ഒരു കാര്യം മാത്രം മോദി പറഞ്ഞില്ല: യെച്ചൂരി

ഗാന്ധിയുള്‍പ്പടെ നിരവധി നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് പട്ടേല്‍ ആര്‍എസ്എസ് നിരോധിച്ചത് - ഇന്ത്യയുടെ ഐക്യവും ഏകീകരണവും നടപ്പിലാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനയും അതാണ്‌
പട്ടേലിനെ കുറിച്ച് ആ ഒരു കാര്യം മാത്രം മോദി പറഞ്ഞില്ല: യെച്ചൂരി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ചുള്ള പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തുകൊണ്ടാണ് അദ്ദേഹം ആര്‍എസ്എസ് നിരോധിച്ചത് എന്ന കാര്യം രാഷ്ട്രത്തോട് പറയാന്‍ പ്രധാനമന്ത്രി തയ്യാറവണമെന്ന് യെച്ചൂരി പറഞ്ഞു.

പ്രധാനമന്ത്രി ആദ്യമായാണ് ചരിത്രം പഠിക്കുന്നത് എന്ന് തോന്നുകയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.  മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച ശേഷം ആര്‍എസ്എസിന്റേത് അക്രമരാഷ്ട്രീയമാണെന്ന് മനസിലാക്കിയ സര്‍ദാര്‍ ആര്‍എസ്എസ് നിരോധിക്കുകയായിരുന്നു. ഗാന്ധിയുള്‍പ്പടെ നിരവധി നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് പട്ടേല്‍ ആര്‍എസ്എസ് നിരോധിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഐക്യവും ഏകീകരണവും നടപ്പിലാക്കുന്നതില്‍ അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവന. ഇക്കാര്യം മാത്രം പ്രധാനമന്ത്രി പറഞ്ഞില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. 


ഇന്ത്യയെ കണ്ടെത്തിയത് താനാണെന്ന രീതിയിലാണ് മോദി സംസാരിക്കുന്നത്. ഖാദിയെ പുതിയ കണ്ടുപിടുത്തമായാണ് മോദി അവതരിപ്പിക്കുന്നത്. ഖാദി ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണെന്നും അത് മോദി ജനിക്കുന്നതിന് മുന്‍പ് സ്ഥാപിതമായ വ്യവസായമാണെന്നും യച്ചൂരി അഭിപ്രായപ്പെട്ടു. ഇന്നത്തെ മന്‍കി ബാത്തിലായിരുന്നു വല്ലഭായ് പട്ടേലിന്റെ തത്വശാസ്ത്രങ്ങളെ കുറിച്ച് മോദി വാചാലനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com