'ഗോമാതാവിനെ' സംരക്ഷിക്കാന്‍ കേന്ദ്രം പിന്തുണ നല്‍കുന്നില്ല; വിമര്‍ശനവുമായി ബജ്രംഗ് ദള്‍

പശുസംരക്ഷണത്തെച്ചൊല്ലി ഹിന്ദുത്വ സംഘടനകള്‍ക്ക് നേരെയുണ്ടാകുന്ന ആക്ഷേപങ്ങങ്ങളെ കേന്ദ്രം പ്രതിരോധിക്കുന്നില്ലെന്ന് ബജ്രംഗ് ദള്‍
'ഗോമാതാവിനെ' സംരക്ഷിക്കാന്‍ കേന്ദ്രം പിന്തുണ നല്‍കുന്നില്ല; വിമര്‍ശനവുമായി ബജ്രംഗ് ദള്‍

ഭോപ്പാല്‍: 'ഗോമാതാവിനെ'സംരക്ഷിക്കുന്നതിന് ഗോരക്ഷകര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മതിയായ പിന്തുണ കേന്ദ്രം നല്‍കുന്നില്ലെന്ന് സംഘപരിവാര്‍ സംഘടനയായ വിഎച്ച്പിയുടെ യുവജന വിഭാഗം ബജ്‌റംഗ് ദള്‍. ഭോപ്പാലില്‍ മൂന്ന് ദിവസത്തെ ദേശീയ കണ്‍വണ്‍ഷനിലാണ് ബജ്‌റംഗ് ദള്‍ തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചത്.

പശുസംരക്ഷണത്തെച്ചൊല്ലി ഹിന്ദുത്വ സംഘടനകള്‍ക്ക് നേരെയുണ്ടാകുന്ന ആക്ഷേപങ്ങങ്ങളെ കേന്ദ്രം പ്രതിരോധിക്കുന്നില്ലെന്ന് ബജ്രംഗ് ദള്‍ കുറ്റപ്പെടുത്തി. പശുസംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരണമെന്നും ബജ്രംഗ് ദള്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കണമെന്നും ബജ്രംഗ് ദള്‍ വീണ്ടും ആവശ്യപ്പെട്ടു. 

പശുസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ പരക്കെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ സംഘപരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിന് അയില്ലാതെ തുടരുകയാണ്. അപ്പോഴാണ് ഗോസംരക്ഷണത്തിന് വേണ്ടി തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നില്ല എന്ന പരാതിയുമായി ബജ്രംഗ് ദള്‍ രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com