മുസ്ലീമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അറബിയില്‍ ഭീഷണിക്കത്ത്: വിമാനറാഞ്ചല്‍ കേസിലെ പ്രതി

വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് അറയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്.
മുസ്ലീമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അറബിയില്‍ ഭീഷണിക്കത്ത്: വിമാനറാഞ്ചല്‍ കേസിലെ പ്രതി

അഹമ്മദാബാദ്: മുംബൈ- ഡെല്‍ഹി ജെറ്റ് എയര്‍വേയ് വിമാനമാണ് വാഷ്‌റൂമില്‍ നിന്ന് ഭീഷണി കത്ത് കിട്ടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചിറക്കിയത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് അറയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്.

അറബിയില്‍ എഴുതിയിരുന്ന കത്ത് ഏറെ ഭീതി പരത്തിയിരുന്നു. എന്നാല്‍ വിമാനം റാഞ്ചുന്നത് മുസ്ലിംകളാണെന്ന് തോന്നിപ്പിക്കാനാണ് അറബിയില്‍ എഴുതിയതെന്ന് പ്രതി ബിര്‍ജു കിഷോര്‍ സല്ല സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഗൂഗിള്‍ ട്രാന്‍സലേറ്റര്‍ ഉപയോഗിച്ചാണ് അറബി എഴുതിയതെന്നും കിഷോര്‍ പറഞ്ഞു. ഗൂഗിള്‍ ട്രാന്‍സലേറ്റര്‍ ഉപയോഗിച്ചാണ് അറബി എഴുതിയതെന്നും കിഷോര്‍ പറഞ്ഞു.

മുംബൈഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനം ഭീഷണിയെത്തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ 2.55 നായിരുന്നു തിരിച്ചിറക്കിയത്. വിമാനം നേരെ പാക്ക് അധിനിവേശ കശ്മീരിലേക്കു അയയ്ക്കണം. 12 ഹൈജാക്കര്‍മാരാണ് വിമാനത്തിലുള്ളത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാര്‍ഗോ ഏരിയയില്‍ സ്‌ഫോടക വസ്തുക്കളുണ്ട്. നിങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങിയാല്‍ വിമാനം പൊട്ടിത്തെറിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.

ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു കിഷോറെന്നും കാമുകിയുടെ ജോലി പോകാനാണ് റാഞ്ചല്‍ ഭീഷണി ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15 യാത്രക്കാരും ഏഴ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 37 കാരനായ ബിര്‍ജു കിഷോര്‍ മുംബൈ സ്വദേശിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com