രാഹുലിന്റെ 'പിഡി' ക്ക് ഫ്രണ്ട്‌റിക്വസ്റ്റുമായി ബിജെഡി നേതാവിന്റെ വളര്‍ത്തുനായ ബഡ്ഡി

രാഹുലിന്റെ 'പിഡി' ക്ക് ഫ്രണ്ട്‌റിക്വസ്റ്റുമായി ബിജെഡി നേതാവിന്റെ വളര്‍ത്തുനായ ബഡ്ഡി

തന്റെ നായയെ നേര്‍വഴിക്ക് നടത്താന്‍ പിഡിയോട് സഹായം ചോദിച്ചിരിക്കുകയാണ് ബിജു ജനതാദല്‍ പാര്‍ട്ടി നേതാവ് ബൈജയന്ദ് ജയ് പാണ്ഡ

രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ സ്റ്റാറായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് ആരാണ് എന്നുള്ള ചോദ്യം ഉയര്‍ന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരമായി രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടിയത് പിഡി എന്ന് പേരുള്ള തന്റെ പട്ടിയെയാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് പിഡി. രാഹുല്‍ ഗാന്ധിയുടെ നായയെ പിന്തുണച്ചും കളിയാക്കിയും നിരവധിപേര്‍ രംഗത്തെത്തിയപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി തന്റെ നായയെ നേര്‍വഴിക്ക് നടത്താന്‍ പിഡിയോട് സഹായം ചോദിച്ചിരിക്കുകയാണ് ബിജു ജനതാദല്‍ പാര്‍ട്ടി നേതാവ് ബൈജയന്ദ് ജയ് പാണ്ഡ. 

ബൈജയന്ദിന്റെ ഓമനയായ ബഡ്ഡിയെ പരിചയപ്പെടണമെന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്. ബഡ്ഡിക്ക് തീരെ അനുസരണയില്ലെന്നും അവന് ഇഷ്ടമുള്ളതാണ് ചെയ്യുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പരാതി. തന്നെ സഹായിക്കാന്‍ പറ്റുമോ എന്നും പിഡിയോട് ബൈജയന്ദ് ചോദിക്കുന്നുണ്ട്. ബഡ്ഡിയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോള്‍ എറിഞ്ഞുകൊടുത്ത് എടുത്തുകൊണ്ടുവരാനാണ് ബഡ്ഡിയോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ബോള്‍ എടുത്തതിന് ശേഷം പട്ടി അതിന്റെ വഴിക്ക് പോവുന്നതാണ് വീഡിയോയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com