ഹിമാചല്‍ പ്രദേശില്‍ പ്രേം കുമാര്‍ ധുമാല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

പ്രേംകുമാര്‍ ധുമാലിന്റെ നേതൃത്വത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് അമിത് ഷാ
ഹിമാചല്‍ പ്രദേശില്‍ പ്രേം കുമാര്‍ ധുമാല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി; ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രേംകുമാര്‍ ധുമാല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണ് പ്രേം കുമാര്‍ ധുമാലിന്റെ പേര് പ്രഖ്യാപിച്ചത്. പ്രേംകുമാര്‍ ധുമാലിന്റെ നേതൃത്വത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് അമിത് ഷാ ട്വിറ്ററിലുടെ പ്രത്യാശ പ്രകടിപ്പിച്ചു.  

मुझे विश्वास हैं श्री @DhumalHP जी के नेतृत्व में भारतीय जनता पार्टी हिमाचल प्रदेश में प्रचंड बहुमत के साथ सरकार बनाएगी।

രണ്ടു തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു പ്രേംകുമാര്‍ ധുമാല്‍. സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി ബിജെപി ഇതുവരെ സ്വീകരിച്ചിരുന്നില്ല. ഇത്തവണ തെരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മുന്നേറാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മുതിര്‍ന്ന നേതാവിനെ കൊണ്ടുവരുമെന്ന് മുതിര്‍ന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി സൂചന നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com