അഞ്ച് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു; കേന്ദ്ര മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിക്കൊരുങ്ങി മോദി

അഞ്ച് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു; കേന്ദ്ര മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിക്കൊരുങ്ങി മോദി

പുതുമുഖങ്ങളെ കൂടുതലായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണിത്

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം പിന്നിട്ട മോദി മന്ത്രിസഭയില്‍ ഉടനെ വീണ്ടും അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രിമാരുടെ രാജി. ഉമാ ഭാരതി, രാജീവ് പ്രതാപ് റൂഡി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചതോടെ മോദി മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. 

കൂടുതല്‍ കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. പുതുമുഖങ്ങളെ കൂടുതലായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണിത്. ഇതുകൂടാതെ ബിജെപിയോടൊപ്പം ചേര്‍ന്ന കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുകയും ചെയ്യും. 

കൃഷി മന്ത്രി രാധാമോഹന്‍ സിങ്, സ്‌കില്‍ ഡവലപ്‌മെന്റ് മന്ത്രി രാദീവ് പ്രതാപ് റൂഡി, ജലവിഭവ വകുപ്പ് മന്ത്രി സഞ്ജീവ് ബല്യാന്‍ എന്നിവരാണ് പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിവെച്ചത്. 

രാജീവ് പ്രതാപ് റൂഡി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് 2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചുമതലകളായിരിക്കും പാര്‍ട്ടിയില്‍ ഇനി നല്‍കുക. മറ്റ് മന്ത്രിമാരുടെ പെര്‍ഫോമന്‍സിനെ വിലയിരുത്തിയാണ് അവരെ കൊണ്ട് രാജിവെപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. മധ്യപ്രദേശിലെ മന്ദ്‌സഹറില്‍ കര്‍ഷക പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവയ്പ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാണ് കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിന്റെ കസേര തെറിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com