കോണ്‍ഗ്രസിന് അടുത്ത തലവേദന; ജെഡിയുവിലേക്ക് ചേക്കേറാനൊരുങ്ങി കോണ്‍ഗ്രസ് എംഎല്‍എമാര്‍

കോണ്‍ഗ്രസിന് അടുത്ത തലവേദന; ജെഡിയുവിലേക്ക് ചേക്കേറാനൊരുങ്ങി കോണ്‍ഗ്രസ് എംഎല്‍എമാര്‍

കോണ്‍ഗ്രസ് വിട്ട് 14 എംഎല്‍എമാര്‍ നീതിഷ് പാളയത്തിലേക്ക് പോകുമെന്നാണ് വാര്‍ത്തകള്‍

പാട്‌ന: മഹാസഖ്യം വിട്ട് ബിജെപിക്കൊപ്പം പോയ നിതീഷ് കുമാര്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ മെനയുന്ന തന്ത്രങ്ങള്‍ അവസാനിക്കുന്നില്ല. കോണ്‍ഗ്രസിനെ വെട്ടിലാക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിതീഷ് കുമാറിന്റെ ജെഡിയുവിലേക്ക് പോകാന്‍ ഒരുങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോണ്‍ഗ്രസ് വിട്ട് 14 എംഎല്‍എമാര്‍ നീതിഷ് പാളയത്തിലേക്ക് പോകുമെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടുമാറുന്നു എന്ന വാര്‍ത്ത ശക്തമായതിന് പിന്നാലെ കോണ്‍ഗ്രസ് ബിഹാര്‍ ഘടകത്തിന്റെ ചുമതല വഹിക്കുന്ന അശോക് ചൗധരിയേയും, നിയമസഭാ കക്ഷി നേതാവ് സദാനന്ദ സിങ്ങിനേയും കോണ്‍ഗ്രസ് ദേശിയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. 

രണ്ട് കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ സോണിയാ ഗാന്ധി എന്ത് വില കൊടുത്തും പിളര്‍പ്പ് ഉണ്ടാകരുതെന്ന് നിര്‍ദേശിച്ചു. 27 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ബിഹാറിലുള്ളത്. ആറ് എംഎല്‍സിമാരും. 

കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള നിതീഷിന്റെ നീക്കങ്ങള്‍ ഫലം കാണില്ലെന്നും, എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ്തന്നെ തുടരുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com