മന്ത്രിസഭാ പുനഃസംഘടന: നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

മന്ത്രിസഭാ പുനഃസംഘടന: നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനത്ത് എത്തിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. സഹമന്ത്രി പദവയില്‍നിന്ന് നിര്‍മല സീതാരാമനും പീയുഷ് ഗോയലിനും ധര്‍മേന്ദ്ര പ്രധാനും ക്യാബിനറ്റ് പദവി ലഭിക്കും.മുക്താര്‍ അബ്ബാസ് നഖ്‌വിയും ക്യാബിനറ്റ് പദവിയോടെ മന്ത്രിയാകും.കേരളത്തില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിയഭയിലെത്തും. കണ്ണന്താനത്തിന് എന്ത് വകുപ്പാണ് നല്‍കുന്നത് എന്ന് വ്യക്തമല്ല.10.30ന് സത്യപ്രതിജ്ഞ നടക്കും. 

പീയൂഷ് ഗോയലിന് റയില്‍വേ മന്ത്രിസ്ഥാനം നല്‍കിയേക്കും. പ്രതിരോധ വകുപ്പ് അരുണ്‍ ജെയ്റ്റ്‌ലിയുടെ കീഴില്‍ത്തന്നെ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.  ജെഡിയു, ശിവസേന അംഗങ്ങള്‍ മന്ത്രിസഭയിലേക്കു വരുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തില്‍ ഈ നീക്കം ഉപേക്ഷിച്ചതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com