പ്രാണവായു ലഭിക്കാതെ യുപിയില്‍ വീണ്ടും ശിശുമരണം;49 കുഞ്ഞുങ്ങള്‍ മരിച്ചു, ഇത്തവണയും സര്‍ക്കാര്‍ ആശുപത്രിയില്‍

ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതും, നവജാത ശിശുക്കളുടെ തൂക്കക്കുറവുമാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്
പ്രാണവായു ലഭിക്കാതെ യുപിയില്‍ വീണ്ടും ശിശുമരണം;49 കുഞ്ഞുങ്ങള്‍ മരിച്ചു, ഇത്തവണയും സര്‍ക്കാര്‍ ആശുപത്രിയില്‍

ലഖ്‌നൗ: ഗോരഖ്പൂരില്‍ എഴുപത് കുഞ്ഞുങ്ങള്‍ പ്രാണവായു ലഭിക്കാതെ മരിച്ചതിന് പിന്നാലെ വീണ്ടും യുപിയില്‍ ഒക്‌സിജന്‍ ലഭിക്കാതെ ശിശുമരണം. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 49 നവജാത ശിശുക്കളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ചത്. 

ജൂലൈ 21 മുതല്‍ ആഗസ്റ്റ് 20 വരെയുള്ള കണക്കുകളിലാണ് 49 നവജാത ശിശുക്കള്‍ ഡോ.റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഒക്‌സിജന്‍ കിട്ടാതെ മരിച്ചെന്ന് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

എന്നാല്‍ ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതും, നവജാത ശിശുക്കളുടെ തൂക്കക്കുറവുമാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. നവജാത ശിശുക്കളുടെ ഇന്റന്‍സീവ് കെയര്‍ യൂനിറ്റില്‍ ഉണ്ടായിരുന്ന 30 കുഞ്ഞുങ്ങളും, പ്രസവത്തോടെയോ, പ്രസവിച്ച ഉടനെയോ 19 കുഞ്ഞുങ്ങളുമാണ് മരിച്ചിരിക്കുന്നത്. 

അടിയന്തരമായി ശസ്ത്രക്രീയ നടത്തി കുഞ്ഞിനെ പുറത്തെടുക്കേണ്ടതാണെങ്കിലും വീട്ടുകാര്‍ ആലോചിച്ച് സമയം കളയുകയാണെന്നും, വീട്ടുകാരുടെ അറിവില്ലായ്മയുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്നുമാണ് ഡോക്ടര്‍മാരുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com