മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വെടിയേറ്റു മരിച്ചു

മതത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയും തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെയും പുരോഗമനാത്മക നിലപാടുകള്‍ സ്വീകരിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വെടിയേറ്റു മരിച്ചു

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ബെംഗളൂരുവിലെ രാജ രാജേശ്വരിനഗറിലുള്ള സ്വവസതിയില്‍ വെച്ചാണ് വെടിയേറ്റു മരിച്ചത്. കര്‍ണാടകയിലെ പ്രമുഖ ടാബ്ലോയിഡായ ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു ഗൗരി. 

കവിയും മാധ്യമ പ്രവര്‍ത്തകനുമായ പി ലങ്കേഷിന്റെ മൂത്ത മകളാണ് ഗൗരി ലങ്കേഷ്. വീടിനു പുറത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് മൂന്ന് റൗണ്ട് വെടിവെച്ചു പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്തു വെച്ചു തന്നെ ഇവര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

ആനുകാലി പ്രസിദ്ധീകരണത്തില്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് നേരത്തെ രണ്ടു ബിജെപി നേതാക്കള്‍ ഗൗരി ലങ്കേഷിനെതിരേ അപകീര്‍ത്തി കേസ് കൊടുക്കുകയും കേസില്‍ ഇവര്‍ ശിക്ഷിപ്പെടുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷം മുമ്പ് യുക്തിവാദിയായിരുന്ന എംഎം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിനു സമാനമായാണ് ലങ്കേഷിനെയും കൊലപ്പെടുത്തിയിരിക്കുന്നത്.

മതത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയും തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെയും പുരോഗമനാത്മക നിലപാടുകള്‍ സ്വീകരിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് താന്‍ പുലര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളോടുള്ള വിരോധം കൊണ്ടാണ് തനിക്കെതിരെ ബിജെപിക്കാര്‍ വരുന്നതെന്ന് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com