വാട്‌സ്ആപ്പിനോടും ഫെയ്‌സ്ബുക്കിനോടും ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് സുപ്രീം കോടതി

ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്കിനും വാട്‌സ് ആപ്പിനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് നാലഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടു
വാട്‌സ്ആപ്പിനോടും ഫെയ്‌സ്ബുക്കിനോടും ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്ന് സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്കിനും വാട്‌സ് ആപ്പിനും സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് നാലഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടു.

മൂന്നാമതൊരാള്‍ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറരുതെന്നാണ് നിര്‍ദേശം. ഇരുകമ്പനികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ വിവരങ്ങള്‍ കൈമാറില്ലെന്നും കോടതിയെ അറിയിച്ചു. ലാസ്റ്റ് സീന്‍, ടെലഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് ഷെയര്‍ ചെയ്യുന്നതെന്നും കോടതിയെ അറിയിച്ചു. കപില്‍ സിബല്‍, അരവിന്ദ് ദത്താര്‍ എന്നീ മുതിര്‍ന്ന അഭിഭാഷകരാണ് വാട്‌സ് ആപ്പിനും ഫെയ്‌സ്ബുക്കിനും വേണ്ടി കോടതിയില്‍ ഹാജരായത്.

വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയുടെ സ്വകാര്യതാ നയത്തിനെതിരെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സ്വകാര്യത ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ട്രായിക്കും വാട്‌സ്ആപ്പിനും ഫെയ്‌സ്ബുക്കിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നവംബര്‍ 28ന് ഈ വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com