ആഭ്യന്തര വിമാന സര്‍വീസ് ബുക്ക് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ ആലോചന

ആഭ്യന്തര വിമാന സര്‍വീസ് ബുക്ക് ചെയ്യാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയേക്കും.
ആഭ്യന്തര വിമാന സര്‍വീസ് ബുക്ക് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ ആലോചന

ന്യൂഡെല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് ബുക്ക് ചെയ്യാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയേക്കും. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ നമ്പര്‍ ഇവയിലേതെങ്കിലുമാണ് ഇവയിലേതെങ്കിലും ഒന്നാണ് ആവശ്യപ്പെടുക. വോട്ടര്‍ ഐഡി കാര്‍ഡ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ രാജ്യത്തിന് പുറത്തേക്കുള്ള വിമാന യാത്രയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. 

വിമാനത്താവളങ്ങളിലും മറ്റും നിലനില്‍ക്കുന്ന ഭീകരവാദ ഭീഷണിയെത്തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കാന്‍ അധികൃതര്‍ പുതിയ നടപടികളെടുക്കുന്നത്. ഇതിനായി എന്‍എഫ്എല്‍ (നോ ഫ്‌ളൈ ലിസ്റ്റ്്) നിബന്ധനകള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി സിവില്‍ ഏവിയേഷന്‍ വക്താവ് അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുളള ചില രാജ്യങ്ങളില്‍ എന്‍എഫ്എല്‍ നിയമം നിലവിലുണ്ട്. ഇതുപ്രകാരം യാത്രികന്‍ ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ മറ്റൊരു പേരില്‍ വിമാനം ബുക്ക് ചെയ്യാന്‍ കഴിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com