ഗുര്‍മീതിനായി കലാപം നടത്താന്‍ ദേരാ സച്ചാ സൗദ ചിലവാക്കിയത് അഞ്ചുകോടി: അന്വേഷണസംഘം 

ദേരാ സച്ചാ സൗദായുടെ പാഞ്ച്കുള ശാഖയുടെ മേധാവി ചാംകൗര്‍ സിങ്ങാണ് പണമൊഴുക്കി കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി
ഗുര്‍മീതിനായി കലാപം നടത്താന്‍ ദേരാ സച്ചാ സൗദ ചിലവാക്കിയത് അഞ്ചുകോടി: അന്വേഷണസംഘം 

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാനാണെന്ന് കോടതി വിധിച്ച ദിവസം ഗുര്‍മീതിനായി നടന്ന കലാപം ദേരാ സച്ച സൗദ പണം കൊടുത്ത് സൃഷ്ടിച്ചതെന്ന് അന്വേഷണസംഘത്തിന്റെ വെളിപ്പടുത്തല്‍. കോടതി വിധി എതിരായാല്‍ കലാപം സൃഷ്ടിക്കാന്‍ അഞ്ചു കോടിരൂപ ദേരാ സച്ചാ സൗദ അനുയായികള്‍ക്ക് നല്‍കിയിരുന്നതായി കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണം സംഘം കണ്ടെത്തി. 

ദേരാ സച്ചാ സൗദായുടെ പാഞ്ച്കുള ശാഖയുടെ മേധാവി ചാംകൗര്‍ സിങ്ങാണ് പണമൊഴുക്കി കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.കലാപത്തില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് വന്‍ തുക ധനസഹായം നല്‍കുമെന്നും നേതാക്കള്‍ അനുയായികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

കലാപം സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനു നേതൃത്വം നല്‍കിയ ദുനി ചന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.കലാപമുണ്ടായതിനു പിന്നാലെ ചാംകൗറും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു.ചാംകൗറിന് വേണ്ടി തിരച്ചില്‍  ശക്തമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. 

ആശ്രമത്തിലെ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് റാം റഹീമിനെ പ്രത്യേക സിബിഐ കോടതി 20 വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com