പിണറായി കണ്ടു; യോഗി കണ്ടില്ല പിന്നില്‍ നിന്ന ഇ ശ്രീധരനെ

ലഖ്‌നോ മെട്രോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും നിര്‍വഹിക്കുമ്പോള്‍ മന്ത്രിമാരുടെ തിക്കിനും തിരക്കിനും ഏറെ പിന്നിലായിരുന്നു ശ്രീധരന്‍
പിണറായി കണ്ടു; യോഗി കണ്ടില്ല പിന്നില്‍ നിന്ന ഇ ശ്രീധരനെ

കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ട മെട്രോമാന്‍ ഇ ശ്രീധരനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണാതെ പോയി. യുപിയില്‍ ലഖ്‌നോ മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യസൂത്രധാരന്‍ ശ്രീധരന് ലഭിച്ച സ്ഥാനം ഏറെ പിന്നിലാണ്. ലഖ്‌നോ മെട്രോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും നിര്‍വഹിക്കുമ്പോള്‍ മന്ത്രിമാരുടെ തിക്കിനും തിരക്കിനും ഏറെ പിന്നിലായി ശ്രീധരന്‍. ശ്രീധരനെ മുന്നോട്ടേക്ക് വിളിക്കാന്‍ യോഗി ആദിത്യനാഥ് തയ്യാറായതുമില്ല. 

കൊച്ചി മെട്രോ ഉദ്ഘാടനത്തിനിടെ ഇ ശ്രീധരന് സ്ഥാനം വേദിയില്‍ സ്ഥാനം ലഭിച്ചത് ബിജെപി നേതാക്കളുടെ ഇടപെടലാണെന്ന് പറഞ്ഞു നടക്കുന്ന ബിജെപിക്കാരുടെ വായടിപ്പിക്കുന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ലഖ്‌നോ മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഇ ശ്രീധരന്‍ നില്‍ക്കുന്ന ചിത്രം വൈറലായിരിക്കുന്നത്. ഒപ്പം കേരള മുഖ്യമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനത്തിനിടെ പിന്നില്‍ നിന്നിരുന്ന ശ്രീധരനെ മുന്നോട്ട് വിളിച്ച് ഒപ്പം നിര്‍ത്തുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസ്  മെട്രോമാന്‍ ഇ ശ്രീധരനെ ഒഴിവാക്കിയിരന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ശ്രീധരന്‍ വേദിയിലെത്തിയത്. ഉദ്ഘാടന സമയത്ത് ഏറെ പിന്നാലായിപ്പോയ  ശ്രീധരനെ മുഖ്യമന്ത്രി തന്നെ വിളിച്ച് മുന്നില്‍ നിര്‍ത്തുകയായിരുന്നു പിണറായി ചെയ്തത്. മുഖ്യമന്ത്രിയുടെ ഈ നടപടി ഏറെ പ്രശംസയും പിടിച്ചുപറ്റിയിരുന്നു. 

അഞ്ച് മിനുറ്റ് നീണ്ട് നിന്ന പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിലും ശ്രീധരനെ പരമാര്‍ശിച്ചിരുന്നില്ലെങ്കിലും മോദിക്ക് ലഭിച്ച കൈയടിയേക്കാള്‍ കൈയടി ലഭിച്ചിരുന്നത് ഈ ശ്രീധരനായിരുന്നു. ജനങ്ങളുടെ ആദരമാണ് എനിക്ക് കിട്ടിയ നീണ്ട കൈയടികളാണെന്നായിരുന്നു പിന്നിട് ഈ ശ്രീധരന്റെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com