മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും വധശ്രമം; ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു വീഴ്ത്തി

തിരിച്ചറിയാന്‍ സാധിക്കാത്ത തോക്കുധാരികള്‍ ഇദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു
മാധ്യമപ്രവര്‍ത്തകന് നേരെ വീണ്ടും വധശ്രമം; ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു വീഴ്ത്തി

പട്‌ന: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തി ദിവസങ്ങള്‍ കഴിയും മുമ്പ് വീണ്ടും മാധ്യമപ്രവര്‍ത്തകന് നേരെ കൊലപാതക ശ്രമം. ബിഹാറിലെ രാഷ്ട്രീയ സഹാറ റിപ്പോര്‍ട്ടര്‍ പങ്കജ് മിശ്രയെ വെടിവെച്ചു വീഴ്ത്തി.

തിരിച്ചറിയാന്‍ സാധിക്കാത്ത തോക്കുധാരികള്‍ ഇദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഒരുലക്ഷം രൂപ ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഇവര്‍ കവര്‍ന്നുവെന്ന് പൊലീസ് പറഞ്ഞു. ബാങ്കില്‍ നിന്നും പണം എടുത്തുവരുന്ന വഴിയായിരുന്നു പങ്കജിന് നേരെ ആക്രമണം നടന്നത്. 

ആദ്യം  അര്‍വാല്‍ സദര്‍ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് പട്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ പങ്കജിന്റെ നില മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com