നവീന്‍ പട്‌നായിക് നിലച്ചുപോയ ട്രാന്‍സ്‌ഫോമറെന്ന് അമിത്ഷാ

പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുന്നില്ലെന്നും നിലച്ചുപോയ ട്രാന്‍സ്‌ഫോമര്‍ കൊണ്ട് സംസ്ഥാനത്തിന് വികസനം സാധ്യമല്ലെന്നും അമിത് ഷാ
നവീന്‍ പട്‌നായിക് നിലച്ചുപോയ ട്രാന്‍സ്‌ഫോമറെന്ന് അമിത്ഷാ

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിലച്ചുപോയ ട്രാന്‍സ്‌ഫോമറാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഭരണമാറ്റം അനിവാര്യമാണെന്നും അമിത്ഷാ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുന്നില്ലെന്നും നിലച്ചുപോയ ട്രാന്‍സ്‌ഫോമര്‍ കൊണ്ട് സംസ്ഥാനത്തിന് വികസനം സാധ്യമല്ലെന്നും അമിത് ഷാ പറഞ്ഞു. മൂന്ന് ദിവസത്തെ ഒഡീഷ സന്ദര്‍ശനത്തിന്റെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ

നിലച്ച ട്രാന്‍സ്‌ഫോമര്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ നല്ല വൈദ്യുതിയുണ്ടായേ തീരു. അതിന് ഒരുമാര്‍ഗം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. ബിജെഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും തൂത്തെറിയാന്‍ നമുക്ക് കഴിയണം. നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വികസനം സാധ്യമല്ല. പാര്‍ട്ടി അധികാരത്തിലേക്കുള്ള ചവിട്ടുപടിയിലാണ് നമ്മളെന്നും അമിത് ഷാ പറഞ്ഞു.

ഒഡീഷയിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി നല്ല രീതിയില്‍ മുന്നേറിയിരുന്നു. 33 ശതമാനം വോട്ടുകള്‍ നേടാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലേറുമെന്നും അമിത് ഷാ പറഞ്ഞു

ഒഡീഷയില്‍ ഭരണം പിടിക്കുന്നതിന്റെ ഭാഗമായി മിഷന്‍ 120 എന്ന പരിപാടിയും അമിത് ഷാ ആസൂത്രണം ചെയ്തിരുന്നു. 147 അംഗ നിയമസഭയില്‍ 120  സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ 120ന് രൂപം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ മറ്റുരാഷ്ട്രീയ പാര്‍്ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍ വെറു ം പത്ത് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിനാകട്ടെ 16 സീറ്റും. 117 സീറ്റുകള്‍ നേടിയാണ് നവീന്‍ പട്‌നായിക് അധികാരത്തിലെത്തിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com