അമിത് ഷാ രാഷ്ട്രീയ ബ്ലൂ വെയ്ല്‍; രാവണനും കംസനും തുല്യമെന്ന് ബിജെഡി

അമിത് ഷാ 'രാഷ്ട്രീയ ബ്ലൂ വെയ്ല്‍' ആണെന്ന് ബിജെഡി തിരിച്ചടിച്ചു. ലോകമാകെ പടര്‍ന്നുപിടിച്ച ഓണ്‍ലൈന്‍ കൊലയാളി ഗെയിം ബ്ലൂ വെയ്‌ലാണ് ഷായെന്നാണ് ബിജെഡിയുടെ അഭിപ്രായം
അമിത് ഷാ രാഷ്ട്രീയ ബ്ലൂ വെയ്ല്‍; രാവണനും കംസനും തുല്യമെന്ന് ബിജെഡി

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് 'നിലച്ചുപോയ ട്രാന്‍സ്‌ഫോമര്‍' ആണെന്ന അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെഡി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 'രാഷ്ട്രീയ ബ്ലൂ വെയ്ല്‍' ആണെന്ന് ബിജെഡി തിരിച്ചടിച്ചു. ലോകമാകെ പടര്‍ന്നുപിടിച്ച ഓണ്‍ലൈന്‍ കൊലയാളി ഗെയിം ബ്ലൂ വെയ്‌ലാണ് ഷായെന്നാണ് ബിജെഡിയുടെ അഭിപ്രായം

ആളുകളെ വഴി തെറ്റിക്കുന്ന രാഷ്ട്രീയ ബ്ലൂ വെയ്ല്‍ ആണ് അമിത് ഷാ. ചെകുത്താന്റെ ഭാഷയാണ് ഷാ സംസാരിക്കുന്നത്. ബിജെഡി ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ അരുണ്‍ സാഹൂ വ്യക്തമാക്കി. രാവണനെയും കംസനെയും പോലെയാണ് അമിത് ഷാ. 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതു മുതല്‍ വെറുപ്പിന്റെ ഭാഷയാണ് ബിജെപി സംസാരിക്കുന്നതെന്നും അരുണ്‍ സാഹൂ ആരോപിച്ചു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് 'നിലച്ചുപോയ ട്രാന്‍സ്‌ഫോമര്‍' ആണെന്നും സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഭരണമാറ്റം വേണമെന്നും കഴിഞ്ഞദിവസം അമിത്ഷാ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും ലഭിക്കുന്ന പണം സംസ്ഥാനത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുന്നില്ല. നിലച്ചുപോയ ട്രാന്‍സ്‌ഫോമര്‍ കൊണ്ട് സംസ്ഥാനത്തിന് വികസനം സാധ്യമല്ല. മൂന്നു വര്‍ഷത്തിനിടെ നാലു ലക്ഷം കോടി രൂപയാണ് കേന്ദ്രം ഒഡീഷയ്ക്ക് അനുവദിച്ചതെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വോട്ട് നേടിയ ബിജെപി, സംസ്ഥാന ഭരണം പിടിക്കുന്നതിന് 'മിഷന്‍ 120' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

അമിത് ഷായുടെ വിമര്‍ശനങ്ങളെ ബിജെഡി തള്ളിക്കളഞ്ഞു. ഒഡീഷയുടെ സാമ്പത്തിക വളര്‍ച്ച ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെക്കാളും മികച്ച വളര്‍ച്ചയാണ് ഒഡീഷയിലെന്നും ബിജെഡി വക്താവ് സഞ്ജയ് ദാസ്ബര്‍മ പറഞ്ഞു.രാഷ്ട്രീയ ബ്ലൂ വെയ്ല്‍ പരാമര്‍ശം ബിജെഡിയുടെ രാഷ്ട്രീയ നന്ദികേടാണെന്നാണ് ബിജെപിയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com