ടൈംസ് നൗവുമായുള്ള യുദ്ധത്തില്‍ കേന്ദ്രം അര്‍ണാബിനൊപ്പം

ടൈംസ് നൗവുമായുള്ള യുദ്ധത്തില്‍ കേന്ദ്രം അര്‍ണാബിനൊപ്പം

ന്യൂഡെല്‍ഹി: ചാനലുകളിലെ  ബാര്‍ക്ക് റേറ്റിങ്ങിനെ ചൊല്ലി ടൈംസ് നൗവും അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കും തമ്മിലുള്ള യുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അര്‍ണാബിനൊപ്പം. ലാന്റിങ് പേജ് ഉപയോഗിച്ചുള്ള ടിവി ചാനലുകളുടെ റേറ്റിങ് നിര്‍ത്തണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു (ബാര്‍ക്ക്) നിര്‍ദേശം നല്‍കി. വിതരണക്കാരുടെ സഹായത്തോടെ പ്രത്യേക രീതി അവലംബിച്ചു ലിവിഷന്‍ തുറക്കുന്ന സമയത്ത് ആദ്യം വരുത്തുന്ന ചാനലാണ് ലാന്റിങ് പേജ്. 

ലാന്റിങ് പേജ് ട്രായ് നിയമങ്ങളുടെ ലംഘനമാണെന്നും ഇവ ഉപയോഗിച്ച് പ്രേക്ഷക എണ്ണം വര്‍ധിപ്പിച്ചു കാണിക്കാനാണ് വിവിധ ചാനലുകള്‍ ശ്രമിക്കുന്നതെന്നുമാണ് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിലപാട്.

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ സ്വാധീനിച്ചു ലാന്‍ഡിങ് പേജിലൂടെ ടൈംസ് നൗ പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിച്ചു കാണിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജൂണില്‍ റിപ്പബ്ലിക്ക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. 

അതേസമയം, അര്‍ണാബിന്റ സ്ഥാനച്യുതിക്കു ടെക്‌നിക്കല്‍ പോയിന്റുകളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഉന്നത നിലവാരം പുലര്‍ത്തുന്നതും ചെലവു കൂടിയതുമായ നെറ്റ്‌വര്‍ക്കിനെതിരേ പരാതിപ്പെടുന്നത് മത്സരിക്കാനുള്ള നല്ല മാര്‍ഗമല്ല. -രാഹുല്‍ ശിവശങ്കര്‍ നയിക്കുന്ന ടൈംസ് നൗ അര്‍ണബിനെതിരേ തിരിച്ചടിച്ചു.

ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയുള്ള കാലയളവില്‍ 899 പോയിന്റുമായി ബാര്‍ക്ക് റേറ്റിങ്ങില്‍ റിപ്പബ്ലിക്ക് ചാനലാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ടൈംസ് നൗ  868 പോയിന്റുമായി റിപ്പബ്ലിക്കിനു കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതേസമയം, അര്‍ബന്‍ മേഖലകളില്‍ ടൈംസ് നൗ ആണ് മുന്നിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജൂണില്‍ റിപ്പബ്ലിക്കിനെ മറികടന്നു ടൈംസ് നൗ ഒന്നാമെതെത്തിയതാണ് അര്‍ണാബിനെ ചൊടിപ്പിച്ചത്. ഒന്നാം സ്ഥാനത്തുള്ള തങ്ങളെ തോല്‍പ്പിക്കാന്‍ ടൈംസ് നൗ പണം നല്‍കി റേറ്റിങ് കൂട്ടുകയാണെന്ന് അര്‍ണാബ് കുറ്റപ്പെടുത്തി. 

അതേസമയം, ഗോസ്വാമി കുറ്റപ്പെടുന്ന സംഗതി പണം കൊടുത്തു വാങ്ങാവുന്ന ഇലക്ട്രിക്ക് പ്രോഗ്രാമിലുള്ള മികച്ച ഫ്രീക്വന്‍സിയാണെന്നും പണം ചെലവാക്കിയാല്‍ റിപ്പബ്ലിക്കിനും ഇതു സ്വന്തമാക്കാമെന്നും ടൈംസ് നൗ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com