ചികിത്സ നിഷേധിച്ച് അധികൃതര്‍; സോണി സോറി ഗുരുതരാവസ്ഥയില്‍

സോണി സോറിയ്ക്ക് അടിയന്തിരമായി രക്തം നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവസരമൊരുക്കാന്‍ പൊലീസും അധികൃതരും ഇതുവരെ തയ്യാറായിട്ടില്ല
ചികിത്സ നിഷേധിച്ച് അധികൃതര്‍; സോണി സോറി ഗുരുതരാവസ്ഥയില്‍

ദണ്ഡേവാഡ: മനുഷ്യാവാകശ പ്രവര്‍ത്തക സോണി സോറി ചികിത്സ നിഷേധിക്കപ്പെട്ട് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ദണ്ഡേവാഡ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ നിഷേധിക്കപ്പെട്ട അവസ്ഥയില്‍ സോണി ഉള്ളത്. വിളര്‍ച്ച രൂക്ഷമായതിനേത്തുടര്‍ന്ന് സോണി സോറിയ്ക്ക് അടിയന്തിരമായി രക്തം നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവസരമൊരുക്കാന്‍ പൊലീസും അധികൃതരും ഇതുവരെ തയ്യാറായിട്ടില്ല.

ദണ്ഡേവാഡ ജില്ലാ ബ്ലഡ് ബാങ്ക് അവധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ചികിത്സ നിഷേധിക്കുന്നത്. രക്തം സ്വീകരിക്കണമെങ്കില്‍ തിങ്കളാഴ്ച്ചയാകണമെന്നും അധികൃതര്‍ പറഞ്ഞു. ഇതേ ആശുപത്രിയില്‍ കൃത്യസമയത്ത് രക്തം നല്‍കാത്തതിനേത്തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി മരണപ്പെട്ടതായി സോണിയുടെ സുഹൃത്തും സന്നദ്ധപ്രവര്‍ത്തകനുമായ ലിംഗാറാം കൊഡോപ്പി പറഞ്ഞു.

ഛത്തീസ്ഗഢ് ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിച്ച സോണി സോറിയ്ക്ക് നേരെ പലതവണ ആര്‍എസ്എസ്-സംഘപരിവാര്‍ ആക്രമണം നടന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com